കത്ത് വിതരണം സംബന്ധിച്ച ആരോപണം അടിസ്ഥാനരഹിതമെന്ന്
അറക്കുളം : അറക്കുളം പോസ്റ്റ് ഓഫീസില്‍ വിതരണത്തിന് വന്ന കത്തുകള്‍ കെട്ടിക്കിടക്കുകയാണെന്നും കത്തുകളുടെ വിതരണത്തില്‍ അപാകതകള്‍ ഉണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് തപാല്‍ യൂണിയനുകള്‍ അറിയിച്ചു. വിതരണത്തിനുവന്ന കത്തുകള്‍ ഒന്നും അറക്കുളം പോസ്റ്റ് ഓഫിസില്‍ സൂക്ഷിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഗുണഭോക്താക്കള്‍ യാതൊരുവിധ പരാതിയും നല്‍കിയിട്ടുമില്ല. ചില തല്‍പ്പര കക്ഷികളാണ് വ്യാജ ആരോപണം ഉയര്‍ത്തുന്നത്.
അറക്കുളം പോസ്റ്റ് ഓഫീസ് കൂടുതല്‍ സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തപാല്‍ വകുപ്പ് ശ്രമിച്ചുവരികയാണ്. ഇത് അട്ടിമറിക്കാനാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതിന് പിന്നിലുള്ളതെന്ന് യൂണിയന് നേതാക്കളാ ടി .ഡി ജോസ്, എം .എസ് രാമചന്ദ്രന്, വിഷ്ണു, ജി .സുരുളിവേല്‍, ജി. മനോഹരന് (എന്‍.എഫ്.പി.ഇ), നിക്സണ് ജോണ്‍, ജോര്‍ജ് തോമസ്, കെ. എം വര്‍ഗീസ് (എഫ്.എന്‍.പിഒ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."