വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്രൂരമായി മര്‍ദിച്ചു
കാട്ടാക്കട: വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. അവശനിലയിലായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പഴുതൂര്‍ അയണിയത്തറ വീട്ടില്‍ ദീപു-അനിത ദമ്പതികളുടെ മകന്‍ രാഹുല്‍ (20) നാണ് മര്‍ദനമേറ്റത് .കാട്ടാക്കട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശോഭനകുമാറിനെതിരെയാണ് പരാതി.
ഇന്നലെ രാവിലെ ഒന്‍പതര മണിയോടെയാണ് സംഭവം. പെരുമ്പഴുതൂരിലെ വീട്ടില്‍ നിന്നും രാവിലെ കാട്ടാക്കടയില്‍ ജോലി ചെയ്യുന്ന വര്‍ക്‌ഷോപ്പിലേക്ക് വരുന്ന വഴി തടഞ്ഞു നിറുത്തുകയും എക്‌സൈസ് ഓഫിസില്‍ എത്തിച്ചു മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. വര്‍ക് ഷോപ്പിലേക്കുള്ള യാത്രക്കിടെ നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ വച്ച് ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തെ മറികടന്നതാണ് അയാളെ പ്രകോപിപ്പിച്ചതത്രേ. തുടര്‍ന്ന് അഞ്ചുതെങ്ങിന്‍ മൂടിന് സമീപം വച്ച് ഇന്‍സ്‌പെക്ടര്‍ വഴിയില്‍ തടഞ്ഞു നിറുത്തുകയും കാട്ടാക്കട എക്‌സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ജീപ്പില്‍ ഓഫിസില്‍ എത്തിച്ച് തന്നെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് പിടിച്ചെടുത്തു.സംഭവം പുറത്തു പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.
രാഹുലിനെ പിടികൂടി എന്നറിഞ്ഞു നാട്ടുകാരും വിവിധ രാഷ്ട്രീയ നേതാക്കളും എക്‌സൈസ് ഓഫിസിലെത്തി. അവശ നിലയില്‍ കണ്ട രാഹുലിനെ ആശുപത്രിയിലെത്തിക്കണമെന്നു ആവശ്യപ്പെട്ടെങ്കിലും ഇന്‍സ്‌പെക്ടര്‍ തയാറായില്ല. ഇതോടെ കാട്ടാക്കട പൊലിസിനെ വിവരം അറിയിക്കുകയും കാട്ടാക്കട എസ് .ഐ ബിജു കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തി ഇരുകൂട്ടരെയും സ്റ്റേഷനില്‍ എത്തിച്ചു.
അവശനിലയിലുള്ള രാഹുലിനെ പൊലിസിന്റെ സാനിധ്യത്തില്‍ സ്റ്റേഷനില്‍ നിന്നും എക്‌സൈസ് വാഹനത്തില്‍ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നട്ടെല്ലിന് ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റി. രാഹുലിന്റെ മൊഴിപ്രകാരം കാട്ടാക്കട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശോഭന കുമാറിനെതിരെ കാട്ടാക്കട പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഴിയില്‍ വച്ച് രാഹുല്‍ വാഹനം കൊണ്ടു ഇടിക്കാന്‍ ശ്രമിച്ചുവെന്നും എക്‌സൈസ് ഓഫിസില്‍ വച്ച് ചിലര്‍ തന്നെ മര്‍ദിച്ചതായും ഉള്ള ശോഭന കുമാറിന്റെ പരാതിയിലും പൊലിസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ പേരില്‍ കേസ് എടുക്കണമെന്നും ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു വര്‍ക്ഷോപ് അസോസിയേഷന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."