HOME
DETAILS
MAL
ദേശീയപാത വികസനം: സാധ്യതാ പഠന സര്‍വേ നടത്തി
backup
January 12 2017 | 06:01 AM
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ബൈപാസിനെക്കുറിച്ചുള്ള സാധ്യതാ പഠനം നടത്തുന്നതിന് ഇന്നലെ പാപ്പിനിശ്ശേരി തുരുത്തിയില്‍ സര്‍വേ നടന്നു. പഴയ സര്‍വേ പ്രകാരം കല്ല്യാശ്ശേരി-വയക്കര പാലം മുതല്‍ പാപ്പിനിശ്ശേരി-ചുങ്കം വഴി തിരിഞ്ഞ് കീരിയാട് വഴി പോകുന്നതാണ് പഴയപാത. ഇതില്‍ നിന്നു മാറ്റം വരുത്തി കല്ല്യാശ്ശേരി, വയക്കര പാലം-കീച്ചേരിക്കുന്ന്-പുലക്കറവയല്‍-അയിക്കല്‍-തുരുത്തി കൊവ്വല്‍ വരെ എത്തിച്ചേരുന്ന രീതിയിലാണ് പുതിയ സര്‍വേ. നിലവില്‍ എതു ഭാഗത്തുകൂടി ബൈപാസ് വരുമെന്നു കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ടു രണ്ട് സര്‍വേകളെയും നിരവധി പേര് അനുകൂലിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ സാധ്യതാ പഠനങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."