കാലിക്കറ്റ് സിന്‍ഡിക്കേറ്റ്; ഉത്തരവ് ശരിവച്ചു
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍നിന്ന് മുന്‍ എം.എല്‍.എ ടി.എന്‍ പ്രതാപന് ഒഴിഞ്ഞതിനെ തുടര്‍ന്നു തെരഞ്ഞെടുപ്പു നടത്താന്‍ സര്‍വകലാശാല പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവു ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവച്ചു.
സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങള്‍ വോട്ടു ചെയ്താണു സിന്‍ഡിക്കേറ്റംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. സര്‍വകലാശാലയില്‍ 109 സെനറ്റംഗങ്ങളുണ്ടാകണമെന്നാണു ചട്ടമെങ്കിലും 78 അംഗങ്ങള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ സെനറ്റ് അംഗങ്ങളുള്‍പ്പെട്ട വോട്ടര്‍ പട്ടിക പൂര്‍ത്തിയാകാതെ തെരഞ്ഞെടുപ്പു നടത്തുന്നത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയാണു സിംഗിള്‍ ബെഞ്ച് വിജ്ഞാപനം റദ്ദാക്കിയത്.
വിജ്ഞാപനം റദ്ദാക്കിയതിനെതിരേ പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."