എഴുത്തുനിര്‍ത്തുന്നു; വിവാദ പുസ്തകം പൊതുജനമധ്യത്തില്‍ കത്തിക്കുമെന്നും കമല്‍ സി ചവറ
കോഴിക്കോട്: ഫെയ്‌സ്ബുക്കിലൂടെ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ കമല്‍ സി ചവറ എഴുത്തുനിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. തന്റെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവല്‍ പിന്‍വലിക്കുകയാണെന്നും എല്ലാ പുസ്തകങ്ങളും പൊതുജന മധ്യത്തില്‍ കത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് കമല്‍ സി ചവറ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഞാന്‍ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഗിയായ അഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നു മുതല്‍ അവര്‍ക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിയ്ക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. എന്റെ രാജ്യദ്രോഹ കുറ്റം ഇതുവരെയും പിന്‍വലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു കേസ് പോലും എടുത്തിട്ടില്ല എന്ന് ഡി.ജി.പിയും ഭരണ നേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസില്‍ പൊലിസെടുത്ത നിലപാട് കണ്ടതാണ്. ഈ ദിവസം വരെയും എന്റെ വീട്ടില്‍ ഇന്റെലിജന്‍സ് കയറി ഇറങ്ങുകയും അവരെ ഭയപെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്ന് കളയും എന്ന നിലയില്‍ ഫോണ്‍ കോളുകള്‍ വരൂന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാന്‍ ഒരു ആഗ്രഹവുമില്ല. ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റര്‍, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം ഒരു ഇിങ്ങാന്‍ പോകുന്ന നോവലിലെ ഫെയ്‌സ്ബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരില്‍ കേസിപ്പോഴും നിലനില്ക്കുന്നു. അതു കൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീന്‍ ബുക്‌സിനോട് പിന്‍വലിക്കാന്‍ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാള്‍ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നില്‍ വച്ച് കത്തിക്കുകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. മറ്റെന്നാള്‍ വൈകിട്ട് നാലു മണിക്ക് കിഡ്‌സന്‍ കോര്‍ണറില്‍ വച്ചാവും' ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."