HOME
DETAILS
MAL
വിദേശകാര്യ സഹമന്ത്രി വി.കെ സിങ് വെള്ളിയാഴ്ച ബഹ്റൈനില്‍
backup
January 12 2017 | 14:01 PM
മനാമ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് വെള്ളിയാഴ്ച ബഹ്റൈനിലെത്തും. ഇവിടെ സലാം ബഹ്റൈന്‍ മാഗസിന്റെ സ്വീകരണത്തില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന് ദി ഇന്ത്യന്‍ സ്കൂള്‍ ബാന്‍ഡ്, ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും.
തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് 7.30ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ അദ്ദേഹം ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും. ഇന്ത്യന്‍ ക്ലബില്‍ ഭാരതി അസോസിയേഷന് സംഘടിപ്പിക്കുന്ന പൊങ്കല്‍ ആഘോഷത്തിലും മുഖ്യാതിഥിയായി അദ്ധേഹം പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."