ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് രജിസ്ട്രേഷന് ജൂലൈ 20 മുതല്‍
മക്ക: ആഭ്യന്തര തീര്‍ഥാടകരുടെ ഹജ്ജ് രജിസ്ട്രേഷന് ശവ്വാല്‍ പകുതിയോടെ (ജൂലൈ 20 മുതല്‍) ആരംഭിക്കുമെന്നു ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തില്‍ ഇതിനായി ഇ പോര്‍ട്ടല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത ഫീസടച്ചു ഹജ്ജിനു യോഗ്യതയുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ഇത്തവണത്തെ ഹജ്ജിനായി ഹജ്ജ് കമ്പനികള്‍ നിശ്ചയിക്കുന്ന ഫീസ് കുറഞ്ഞത് 3,000 റിയാലും കൂടിയത് 11,800 റിയാലുമായിരിക്കും. വേേു:ീരമഹവമഷ.വമഷ.ഴീ്.മെ എന്ന പോര്‍ട്ടലിലാണ് ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യേണ്ടത്.
തീര്‍ഥാടകര്‍ അവരുടെ സ്ഥലവും പാക്കേജും തെരഞ്ഞെടുത്താല്‍ ഹാജിമാരുടെ അംഗസഖ്യയടക്കം വിശദവിവരങ്ങള്‍ ചോദിക്കപ്പെടും.
ഹജ്ജ് കമ്പനികള്‍, ക്യാംപ് കാറ്റഗറി, ജംറകളിലേക്കുള്ള ദൂരം, വാഹന സംവിധാനം, ഭക്ഷണ, താമസ സൗകര്യം എന്നിവ അറിയാന്‍ സാധിക്കും. യോഗ്യരായവര്‍ക്കു ഹജ്ജ് ഉംറ മന്ത്രാലയ ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനായി മൊബൈല്‍ സന്ദേശം ലഭിക്കും. പണമടച്ചാല്‍ ഹജ്ജ് കമ്പനിയുടെ വിവരങ്ങളും മൊബൈല്‍ നമ്പറുമടക്കം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."