ഡല്‍ഹി ചര്‍ച്ചയില്‍ പങ്കെടുക്കും: ഉമ്മന്‍ചാണ്ടി അയഞ്ഞു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് ചേരിപ്പോരില്‍ ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കിയ കടുത്ത നിലപാടില്‍ നിന്ന് ഉമ്മന്‍ചാണ്ടി അയയുന്നു. ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കമാരംഭിച്ചതോടെ അദ്ദേഹം നിലപാടു മയപ്പെടുത്തിയതായാണു സൂചന.
ചര്‍ച്ചക്കായി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു വിളിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചര്‍ച്ചക്കു പോകാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായി എ ഗ്രൂപ്പ് വൃത്തങ്ങളില്‍നിന്ന് അറിയുന്നു.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം, സംഘടനാ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി ബുധനാഴ്ച എ.ഐ.സി.സി നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള മറ്റു നേതാക്കള്‍ ഈ വിഷയം ദേശീയ നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാനത്ത് ഏറ്റവുമധികം ജനപിന്തുണയുള്ള കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയെ വിശ്വാസത്തിലെടുക്കാതെ പാര്‍ട്ടിക്കു മുന്നോട്ടുപോകാനാവില്ലെന്ന നിലപാടാണ് ദേശീയനേതാക്കള്‍ സ്വീകരിച്ചത്. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ള സംസ്ഥാന നേതാക്കളും ഇതേ നിലപാടു തന്നെ ദേശീയനേതാക്കളെ അറിയിച്ചു. യു.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കളുമായി അടുത്ത ബന്ധമുള്ള ഉമ്മന്‍ചാണ്ടിയുടെ സജീവസാന്നിധ്യം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അനിവാര്യമാണെന്ന അഭിപ്രായവും അവര്‍ ദേശീയനേതാക്കളുമായി പങ്കുവച്ചതായി അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഇന്നലെ ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
ശനിയാഴ്ച നടക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന സൂചന ഉമ്മന്‍ചാണ്ടി നേരത്തെ നല്‍കിയിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്ന് മുകുള്‍ വാസ്‌നിക് ഉമ്മന്‍ചാണ്ടിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. നേതൃത്വവുമായി കൂടുതല്‍ ചര്‍ച്ചക്കു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഉമ്മന്‍ചാണ്ടി വാസ്‌നിക്കിനോടു പറഞ്ഞതായി അറിയുന്നു. സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഏതായാലും പ്രശ്‌നപരിഹാരത്തിനു സാധ്യത തെളിഞ്ഞതയാണ് എ ഗ്രൂപ്പ് നേതാക്കള്‍ നല്‍കുന്ന സൂചന. ഇന്നുതന്നെ ഉമ്മന്‍ചാണ്ടിയും ദേശീയ നേതൃത്വവുമായി കൂടുതല്‍ ആശയവിനിമയം നടക്കാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."