HOME
DETAILS
MAL
ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം: ഹരജി തള്ളി
backup
January 12 2017 | 22:01 PM
കൊച്ചി: ജിഷ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആലുവ ബിനാനിപുരം സ്വദേശി എസ്.ജി ഡേവിസ് നല്കിയ ഹരജി ഹൈക്കോടതി തള്ളി. ഇതേയാവശ്യം ഉന്നയിച്ച് ജിഷയുടെ പിതാവ് പാപ്പു നല്കിയ ഹരജി തള്ളിയ കാര്യം വ്യക്തമാക്കിയാണ് നടപടി.
കേസ് രജിസ്റ്റര്‍ ചെയ്തതില്‍ അപാകതയുണ്ടെന്നും ഇതു പരിഹരിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കാണിച്ചാണ് ഡേവിസ് ഹൈക്കോടതിയിലെത്തിയത്.
നിലവിലെ സാഹചര്യത്തില്‍ വിചാരണ നടന്നാല്‍ പ്രതി രക്ഷപ്പെടുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ വാദങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."