HOME
DETAILS
MAL
വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തിനായി കേന്ദ്രത്തെ സമീപിക്കും: മന്ത്രി
backup
January 12 2017 | 22:01 PM
തിരുവനന്തപുരം: ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തിനായി കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി പി. തിലോത്തമന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
19ന് ഡല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രിമാരോട് ഇക്കാര്യം ഉന്നയിക്കും.
സംസ്ഥാനത്ത് റേഷന്‍ വിതരണരംഗത്തുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവിഹിതമായി സംസ്ഥാനത്ത് പ്രതിമാസം 1.33 ലക്ഷം മെട്രിക് ടണ്‍ അരിയാണ് ലഭിച്ചിരുന്നത്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പിലാക്കിയപ്പോള്‍ ഇത് 1.18 ലക്ഷം മെട്രിക് ടണ്‍ ആയി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."