ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന കേസ്; ജാമ്യത്തിലിറങ്ങിയ പ്രതി ഇപ്പോഴും ഒളിവില്‍ തന്നെ
മഞ്ചേരി: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ഇപ്പോഴും ഒളിവില്‍തന്നെ. ഒളവട്ടൂര്‍ കാവുങ്ങല്‍ തടത്തില്‍ സാബിറയേയും മക്കളായ ഫാത്തിമ ഫിദ, ഹൈഫ എന്നിവരെയും അരീക്കോടിനടുത്ത് ആലുക്കലിലുള്ള വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊന്ന കേസിലെ പ്രതി കെ.കെ ശരീഫാണ് ഇപ്പോഴും ഒളിവിലുള്ളത്. 2013 ജൂലായ് 23ന് പ്രതി ഭാര്യയേയും മക്കളേയും കൂട്ടി വസ്ത്രം വാങ്ങാനെന്ന വ്യാജേന കോഴിക്കോട് പോയി തിരിച്ചുവരുമ്പോഴാണ് കൊല നടത്തിയത്.
സംഭവത്തിനു ശേഷം പ്രതി പൊലിസ് പിടിയിലാവുകയും മഞ്ചേരി രണ്ടാം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ ഹാജരാക്കപ്പെടുകയും ചെയ്തിരുന്നുവെങ്കിലും കോടതി ഇയാള്‍ക്കു ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടാനായി മഞ്ചേരി സി.ഐ സണ്ണിചാക്കോയുടേയും അരീക്കോട് പൊലിസിന്റെയും നേതൃതത്തില്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലുംഇയാളെ കുറിച്ചു വിവരങ്ങളുണ്ടായില്ല.
ഇതോടെ കേസിന്റെ തുടര്‍ നടപടികള്‍ മന്ദഗതിയിലായി. കേസിലെ നടപടിക്രമങ്ങള്‍ വൈകിയതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ട സാബിറയുടെ പിതാവ് കാവുങ്ങല്‍ തടത്തില്‍ മുഹമ്മദ് ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കേസില്‍ ഹൈകോടതി ഇടപെടുകയും ആറുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടിരുന്നുവെങ്കിലും പ്രതിയെ ഹാജാരാക്കാനാവാത്ത് കാരണം കേസിന്റെ തുടര്‍ നടപടികള്‍ക്കു വേഗതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."