ട്രംപിന്റെ ആരോപണം സി.ഐ.എ നിഷേധിച്ചു
വാഷിങ്ടണ്‍: റഷ്യയുടെ അമേരിക്കയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം നിഷേധിച്ച് സി.ഐ.എ. ട്രംപിന്റെ ആരോപണം കടുത്ത നിരാശയിലാണെന്ന് സി.ഐ.എ മേധാവി ജെയിംസ് ക്ലാപ്പര്‍ പറഞ്ഞു. ഇന്റലിജന്‍സ് ഏജന്‍സികള്‍ അത്തരത്തിലൊരു നിഗമനത്തില്‍ എത്തിയിട്ടില്ല.
ചോര്‍ന്നുവെന്നു പറയപ്പെടുന്ന രേഖകള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടേതല്ല. രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ പക്കല്‍നിന്നും ചോര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജെയിംസ് ക്ലാപ്പര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ട്രംപ് നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം റഷ്യയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചെന്നതും, തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വീഡിയോദൃശ്യങ്ങള്‍ റഷ്യയുടെ കൈവശമുണ്ടെന്ന ആരോപണവും ട്രംപ് നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."