HOME
DETAILS
MAL
രോഗമുള്ള കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തെന്ന് പരാതി
backup
January 13 2017 | 00:01 AM
താമരശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വനിതകള്‍ക്കുള്ള മുട്ടക്കോഴി വളര്‍ത്തലിനായി നല്‍കിയത് രോഗം ബാധിച്ച കോഴിക്കുഞ്ഞുങ്ങളെയാണെന്ന് പരാതി.
ഒരുമാസം പ്രായമായ ആറു കോഴിക്കുഞ്ഞുങ്ങളെ 150 രൂപ ഗുണഭോക്തൃ വിഹിതം വാങ്ങിയാണ് നല്‍കിയത്. കോഴിക്കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും രോഗം വന്നു ചാവുകയും അവശേഷിക്കുന്നവ രോഗം മൂര്‍ച്ഛിച്ച് അവശതയിലാണെന്നുമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഭരണസമിതിയുടെ പിടിപ്പുകേട് കാരണം കര്‍ഷകര്‍ക്ക് കനത്ത നഷ്ടമുണ്ടായെന്നും കോഴിക്കുഞ്ഞുങ്ങളെ മാറ്റി നല്കാന് നടപടി സ്വീകരിക്കണമെന്നും കട്ടിപ്പാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.ആര് മനോജ് അധ്യക്ഷനായി.
കെ.കെ ഹംസ ഹാജി, പ്രേംജി ജെയിംസ്, വത്സമ്മ അനില്‍, മുഹമ്മദ് ഷാഹിം, ഇ.കെ അഗസ്റ്റ്യന്‍, അഡ്വ. ബിജു കണ്ണന്തറ, അനില്‍ ജോര്‍ജ്, ഉലഹന്നാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."