മാക്കിനെതിരേയുള്ള ആരോപണങ്ങള്‍ കളവാണെന്ന് കമ്പനി
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന്റെ ഭാഗമായുള്ള വാണിജ്യ സമുച്ചയം പ്രവര്‍ത്തനക്ഷമമാകാത്തതിനു പിന്നില്‍ ടെന്‍ഡറില്‍ പങ്കെടുത്ത മാക് അസോസിയേറ്റ്‌സിന്റെ വീഴ്ചയല്ലെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാപാര സമുച്ചയം ഏറ്റെടുക്കുന്നതിനായി 2015 സെപ്റ്റംബറിലെ ടെന്‍ഡറില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ തുക ഓഫര്‍ നല്‍കിയത് മാക് അസോസിയേറ്റ്‌സാണ്. ഇതു പ്രകാരം 50 കോടി രൂപ തിരികെ നല്‍കേണ്ടതില്ലാത്ത നിക്ഷേപമായും 50 ലക്ഷം വാടകയായും കമ്പനി നല്‍കി. തുടര്‍ന്ന് 30 വര്‍ഷത്തെ പാട്ടത്തിന് കെട്ടിടം കെ.ടി.ഡി.എഫ്.സി കമ്പനിക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ബില്‍ഡിങ്ങിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി അംഗീകാരം ലഭിക്കാത്തതിനാല്‍ കെട്ടിട നമ്പര്‍ ലഭിച്ചിട്ടില്ല. അംഗീകാരം ലഭിക്കാനുള്ള നിര്‍മാണ പ്രവൃത്തികള്‍ നീണ്ടുപോകുകയായിരുന്നു.
ഇതിനിടെ കമ്പനി അവിഹിതമായാണ് ടെന്‍ഡര്‍ നേടിയതെന്ന് കാണിച്ച പാരതികള്‍ കോടതിയും സര്‍ക്കാരും അന്വേഷിച്ചു തള്ളിയിട്ടുണ്ട്. നിര്‍മാണ പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നേരത്തെയുള്ള ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കുകയാണെങ്കിലും കമ്പനി അതു സ്വീകരിക്കാന്‍ തയാറാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പരസ്പര കൂടിയാലോചനകള്‍ക്കും ഒരുക്കമാണെന്നറിയച്ച കമ്പനി അധികൃതര്‍ തങ്ങള്‍ക്കെതിരേയുള്ള ആരോപണങ്ങള്‍ കളവാണെന്നും കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ക്ക് അനുകൂലമായുള്ള കോടതി വിധികള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ മാക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. അഡ്വ. മുഹമ്മദ് ഷാ, കമ്പനി എം.ഡി അബ്ദുല്‍ കലാം, പി. ശശിധരന്‍, കെ.പി അഷ്‌റഫ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."