ജില്ലാ സഹകരണ ആശുപത്രിയില്‍ ഉദര-കരള്‍രോഗ ചികിത്സാ കേന്ദ്രം ഉദ്ഘാടനം 17ന്
കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയില്‍ അത്യാധുനിക സജ്ജീകരണങ്ങളോടെ നവീകരിച്ച ഉദര-കരള്‍രോഗ ചികിത്സാ കേന്ദ്രവും ബ്ലഡ് കമ്പോണന്റ് സെപറേഷന്‍ യൂനിറ്റും 17ന് ഉദ്ഘാടനം ചെയ്യും. ഉദര-കരള്‍രോഗ ചികിത്സാ കേന്ദ്രം രാവിലെ 9.15ന് മുഖ്യമന്ത്രി പിണറായി വിജയനും ബ്ലഡ് കമ്പോണന്റ് സെപറേഷന്‍ യൂനിറ്റ് മന്ത്രി എ.കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉദര-കരള്‍രോഗങ്ങള്‍ എന്നിവ സൂക്ഷമമായി നിര്‍ണയിക്കാനും മികിച്ച ചികിത്സ ലഭ്യമാക്കാനും പര്യാപ്തമായ നൂതന സാങ്കേതിക വിദ്യകളും പരിചയസമ്പന്നരായ ഡോക്ടര്‍മാരെയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ ആന്തരിക രോഗ ചികിത്സകളെ കൃത്യമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന വിഡിയോ എന്‍ഡോ സ്‌കോപുകളും ചെറുകുടലിന്റെ രോഗ നിര്‍ണയത്തിനുള്ള കാപ്‌സ്യൂള്‍ എന്റോസ്‌കോപിയും ഇവിടെ സജ്ജീകരികുന്നുണ്ട്.
2014ല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കംപോണന്റ് സെപറേഷന് 40 ലക്ഷം ലഭിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഗ്യാസ്‌ട്രോ എന്റോളജി വിഭാഗം സ്ഥാപകനും മുന്‍ പ്രൊഫസറുമായ ഡോ. കെ. വിനയചന്ദ്രന്‍ നായരാണ് വികസ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയതെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. ഭാസ്‌കരന്‍, വൈസ് പ്രസിഡന്റ് പി.കെ അഹമ്മദ്, സെക്രട്ടറി എ.വി സന്തോഷ് കുമാര്‍, ഡോ. കെ. വിനയചന്ദ്രന്‍ നായര്‍, ശ്രീദേവി ശ്രീറാം, ഡോ. അരുണ്‍ ശിവശങ്കര്‍, കെ. ഭവാനി, കെ.എം ഭാസ്‌കരന്‍, ഡോ. സോമസുന്ദരം, ഡോ. പി. കുഞ്ഞന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."