അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും കോഴ്സുകള്‍ അനുവദിക്കുന്നില്ല
കുറ്റ്യാടി: മലയോരമേഖലയിലെ വിദ്യാഭ്യാസപുരോഗതി ലക്ഷ്യമിട്ട് 1981ല്‍ സ്ഥാപിച്ച മൊകേരി ഗവ. കോളജില്‍ കോഴ്സുകള്‍ അനുവദിക്കുന്നില്ല. അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടായിട്ടും ആവശ്യത്തിന് കോഴ്സുകള്‍ അനുവദിക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാവുന്നു.
മേഖലയിലെ ഇരുപതോളം ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ നിന്നായി ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പ്ലസ്ടു കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗവും മറ്റ് പ്രദേശങ്ങെളെയാണ് ഉന്നത പഠനത്തിനായി ആശ്രയിക്കുന്നത്. നിലവില്‍ പരിമിതമായ സീറ്റുകള്‍ മാത്രമാണ് കോളജിലുള്ളത്.
ജില്ലയിലെ മികച്ച അക്കാദമിക്നിലവാരവും അടിസ്ഥാന സൗകര്യവുമെല്ലാമുള്ള കോളജില്‍ പുതിയ പി.ജി കോഴ്സുകളും ബിരുദ കോഴ്സുകളും അനുവദിക്കണമെന്നാണ് നാട്ടുകാരുടെആവശ്യം. കോളജ് തുടങ്ങിയ കാലം മുതല്‍ എം.ബി.എ കോഴ്സ്തുടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."