മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല; യുവാക്കള്‍ക്കു നേരെ ഗുണ്ടാ ആക്രമണം
ഫറാക്ക്: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിനു കാന്റീന്‍ ഉടമയുടെ മകനു നേരെ ഗുണ്ടാ ആക്രമണം. ചെറുവണ്ണൂര്‍ മല്ലിക തിയേറ്ററില്‍ കാന്റീന്‍ നടത്തുന്ന ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി അന്‍സാറിന്റെ മകന്‍ മുതസ്സിറാണ് ഇരുപഞ്ചോളം പേര്‍ ചേര്‍ന്നു തന്നെ മര്‍ദിച്ചതായി നല്ലളം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ 31ന് രാത്രി ഒമ്പതരയോടെ 5 പേര്‍ വന്നു മദ്യപിക്കുന്നതിനായി ഗ്ലാസ് ആവശ്യപ്പെട്ടു. എന്നാല്‍ ഗ്ലാസ് വില്‍പ്പനയില്ലെന്നു അറിയിച്ചതോടെ ഞങ്ങള്‍ കുണ്ടായിത്തോട് തോണിച്ചിറയിലുള്ള ഗുണ്ടകളാണെന്നും പറഞ്ഞാണ് കൈയേറ്റത്തിനു മുതിര്‍ന്നത്. അന്ന് തിയേറ്ററില്‍ സിനിമ കാണാന്‍ വന്നവര്‍ കൂടിയതോടെ ഇവര്‍ അക്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. ഈ സംഭവത്തില്‍ പിറ്റേന്ന് തന്നെ പൊലിസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ കഴിഞ്ഞ 9ന് രാത്രി മുമ്പ് വന്ന അഞ്ചു പേരുടെ കൂടെ ഇരുപതോളം പേര്‍ കാന്റിനിലേക്ക് ഇരച്ചു കയറി മുതസ്സിറിനെ ആക്രമിക്കുകയായിരുന്നു. മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാതെ കാന്റീന്‍ നടത്തേണ്ട എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇരുമ്പ് വടി കൊണ്ട് തലക്കടിക്കുകയും ഇടിക്കട്ടകൊണ്ട് ചെവിയുടെ പുറകിലായും നെറ്റിയിലും നെഞ്ചത്തും ഇടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
അക്രമം തടയാന്‍ വന്ന ഫാസില്‍, മുഹമ്മദ് ഫാസില്‍, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ക്കും മര്‍ദനമേറ്റു. കൂടാതെ കാന്റീനിലെ ഫ്രീസറും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്തു.
പെട്ടിയിലുണ്ടായിരുന്ന 7,500രൂപ കവര്‍ന്നതായും പരാതിയുണ്ട്. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ ഇവരെ നാട്ടുകാരും മറ്റും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അക്രമകാരികളെ ഉടന്‍ കണ്ടെത്തി കനത്ത ശിക്ഷനല്‍കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."