സപ്ലൈകോയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ നിരവധി ഒഴിവുകള്‍
കാസര്‍കോട്: ജില്ലയില്‍ സപ്ലൈകോയില്‍ ഒഴിവുകളുïായിട്ടും റിപ്പോര്‍ട്ട് ചെയ്യാതെ അധികൃതര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്നുവെന്ന് ആക്ഷേപം. നിരവധി പേര് പി.എസ്.സി ലിസ്റ്റിലുïായിട്ടും കാസര്‍കോട് താലൂക്കില്‍ മാത്രം 51 തസ്തികകളിലെ ഒഴിവു റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നും ബന്ധുക്കള്‍ക്കു താല്‍ക്കാലിക ജോലി നല്കി ഒഴിവുകള്‍ നികത്തുന്നതാണ് തങ്ങള്‍ക്കു ജോലി നഷ്ടപ്പെടാന്‍ കാരണമെന്നുമാണു ഉദ്യോഗാര്‍ഥികളുടെ ആരോപണം.
ജില്ലയില്‍ കുമ്പള, ഉപ്പള, അണങ്കൂര്‍ എന്നിവിടങ്ങളിലാണു ഇങ്ങനെ അനധികൃത താല്‍ക്കാലിക നിയമനം നടത്തിയതായി ഇവര്‍ ആരോപിക്കുന്നത്. ഭര്‍ത്താവ് മാനേജറും ഭാര്യ അസിസ്റ്റന്റ് സെയില്സിലുമായാണ് ഇവിടങ്ങളില്‍ ജോലി തുടരുന്നത്. ഒഴിവ് റിപ്പോര്‍ട്ടു ചെയ്താല്‍ ഭാര്യമാരുടെ ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് മാനേജര്‍മാരെ അതില്‍ നിന്നു വിലക്കുന്നതെന്നാണ് ആക്ഷേപം. അസി. സെയില്സ്മാന്മാരുടെ പി.എസ്.സി ലിസ്റ്റ് ആറുമാസം കൂടി നീട്ടി നല്കിയതിനാല് ഉടന്‍ ജോലി ലഭിക്കുമെന്നു കരുതി കാത്തിരിക്കുന്ന പട്ടികയിലെ ആദ്യ പേരുകാരാണ് ഇതിലൂടെ കബളിപ്പിക്കപ്പെടുന്നത്.
ജില്ലയില്‍ മാവേലി സ്റ്റോറുകളില്‍ തായലങ്ങാടിയില്‍ രï്, അണങ്കൂരില്‍ രï്, ബോവിക്കാനം രï്, മുള്ളേരിയ മൂന്ന്, അഡൂര്‍ മൂന്ന്, പെര്‍ള മൂന്ന്, പൈവളിഗെ രï്, മഞ്ചേശ്വരം മൂന്ന്, ഉപ്പള രï്, കുമ്പള മൂന്ന്, ബെള്ളൂര്‍ (മുള്ളേരിയ) രï്, കോളിയടുക്കം രï് എന്നിങ്ങനെയാണ് അസിസ്റ്റന്റ് സെയില്സ്മാന്മാരുടെ ഒഴിവുകള്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പഴയ ബസ് സ്റ്റാന്‍ഡ് അഞ്ച്, പുതിയ ബസ് സ്റ്റാന്‍ഡ് മൂന്ന്, ചെര്‍ക്കളം മൂന്ന്, കുറ്റിക്കോല്‍ നാല്, കുïംകുഴി രï്, ബദിയടുക്ക മൂന്ന് എന്നിങ്ങനെയും ഒഴിവുകളുï്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."