റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: അംഗീകരിച്ചത് 17 ശതമാനം അപ്പീലുകള്‍
ചെറുവത്തൂര്‍: കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തില്‍ നിന്നു 34 കുട്ടികള്‍ അപ്പീല്‍ വഴി സംസ്ഥാന കലോത്സവത്തിലേക്ക്. വിദ്യാഭ്യാസ ഉപഡയരക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഹിയറിങില്‍ 17 ശതമാനം അപ്പീലുകളാണ് അംഗീകരിച്ചത്. കലോത്സവത്തില്‍ ആകെ ലഭിച്ചത് 180 അപ്പീലുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 63 അപ്പീലുകള്‍ കൂടുതലായിരുന്നു ഇത്തവണ. അപ്പീല്‍ വഴി ലഭിച്ച വരുമാനം 4,50000 രൂപയായിരുന്നു.
ഇതില്‍ അംഗീകരിക്കപ്പെട്ട അപ്പീലുകളുടെ 85,000 രൂപ മടക്കിനല്‍കിയാല്‍ 3,65000 രൂപയാണു വിധിനിര്‍ണയത്തിലെ പരാതികള്‍ വഴി അധികവരുമാനം ലഭിക്കുന്നത്. ഉപഡയരക്ടറുടെ ഹിയറിങ് പൂര്‍ത്തിയായതോടെ അപ്പീല്‍ അനുവദിച്ചു കിട്ടാത്തവര്‍ കോടതിയെ ഉള്‍പ്പെടെ സമീപിക്കും. എന്നാല്‍ സംസ്ഥാനകലോത്സവം ആരംഭിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ അനുകൂല ഉത്തരവു ലഭിക്കാനുള്ള സാധ്യത പരിമിതമാണെന്നാണു വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."