പിണറായി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ കരിനിയമം നടപ്പിലാക്കുന്നു: കെ.എ ലത്തീഫ്
തലശ്ശേരി: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ കേരളത്തില്‍ പിണറായി സര്‍ക്കാറും നടപ്പിലാക്കുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന തെറ്റായ നിയമങ്ങള്‍ക്ക് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണെന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.കെ.എ ലത്തീഫ്.
തലശ്ശേരി ടൗണ്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്വന്ഷന് സി.എച്ച് സൗധത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തുടരുന്ന നടപടികള്‍ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന ജനജാഗരണ സമ്മേളനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടുമല ബാപ്പു മുസ്ലിയാര്, ഹമീദലി ഷംനാട്, കെ.സി കടമ്പൂരാന്, കരിമ്പില്‍ മഹമൂദ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് എ.പി മഹമൂദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ.പി.വി സൈനുദ്ദീന്‍, എ.കെ ആബൂട്ടി ഹാജി, എ.കെ മുസ്തഫ, സി.കെ.പി മമ്മു, വി.കെ ഹുസ്സൈന്‍, മുനവര്‍ അഹമ്മദ്, എന്‍ മൂസ, പി.പി ഖാലിദ്, റഫീഖ് തലായി, പി.കെ സാദിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."