കെ.എസ്.യു മാര്‍ച്ചില്‍ നെഹ്റു കോളജ് ഓഫിസിനു നേരെ അക്രമം
കണ്ണൂര്‍: സ്വാശ്രയ കോളജിലെ വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കുക, കോട്ടയം പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് അധികാരികള്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നെഹ്റു ഗ്രൂപ്പ് ഓഫ് കോളജിന്റെ കണ്ണൂര്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തം. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകരും നേതാക്കളും ഓഫിസിന്റെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു. ഓഫിസ് ആക്രമിച്ച സംഭവത്തത്തെുടര്ന്നു സമരം കഴിഞ്ഞ് മടങ്ങിയ കെ.എസ്.യു നേതാക്കളായ സുധീപ് ജയിംസ്, വി രാഹുല്‍ എന്നിവരെ ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തു. ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) ഇവരെ റിമാന്‍ഡ് ചെയ്തു.
നേതാക്കളെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. ഇന്നു പ്രതിഷേധ ദിനം സംഘടിപ്പിക്കുമെന്നും കെ.എസ്.യു ഭാരവാഹികള്‍ അറിയിച്ചു. സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് പൊലിസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചൊതുക്കാനാണു സര്‍ക്കാര്‍ നീക്കമെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങളെ ചെറുത്തുതോല്പിക്കുമെന്നൂം കെ.എസ്.യു ജില്ലാ ജനറല്‍സെക്രട്ടറി വി.പി അബ്ദുല്‍റഷീദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."