മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ മരണം: മെഡിക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തള്ളി
കാക്കനാട്: എറണാകുളം ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്ന ഷംന തസ്‌നീം കുത്തിവയ്പിനത്തെുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹന്‍ദാസ് തള്ളി. അലര്‍ജി മൂലമാണ് വിദ്യാര്‍ഥിനി മരിച്ചതെന്ന് കാണിച്ച് ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ചൂïിക്കാട്ടിയാണു കമ്മീഷന്‍ നടപടി. വിശദമായ റിപ്പോര്‍ട്ട് പൊലിസിനോട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ചികിത്സിച്ച ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതര അനാസ്ഥയുïായിട്ടുïെന്ന് പിതാവ് കണ്ണൂര്‍ ശിവപുരം ആയിഷ മന്‍സിലില്‍ കെ.എ അബൂട്ടി കമ്മിഷന് പരാതി നല്‍കിയിരുന്നു. ഡോക്ടര്‍മാരെ രക്ഷിക്കാനുള്ള ശ്രമം അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. ഫയലില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും വരുത്തിയതാണ് കമ്മിഷനെ സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
വിദ്യാര്‍ഥിനിയുടെ മരണം മെഡിക്കല്‍ ഓഫിസര്‍മാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ഒക്ടോബര്‍ 16ന് വിലയിരുത്തിയിരുന്നു. കമ്മിഷന്‍ ഉത്തരവ് പുറത്തു വന്നതിനെ തുടര്‍ന്ന് രï് ഡോക്ടര്‍മാരെ അന്ന് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ വകുപ്പ്തല അന്വേഷണവും പൊലിസ് അന്വേഷണവും പൂര്‍ത്തിയാകുന്നതിന് മുമ്പ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ആദ്യം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടര്‍മാരെ പിന്നീട് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുത്ത നടപടിയാണ് കമ്മിഷന്‍ന്റെ സംശയത്തിന് ഇടയാക്കിയത്.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍വീസില്‍ പ്രവേശിപ്പിച്ച രï് ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുïാകുമെന്ന് കഴിഞ്ഞ സിറ്റിങില്‍ ആരോഗ്യ വകുപ്പ് കമ്മിഷനെ രേഖാമൂലം അറിയിച്ചിരുന്നു. വിദ്യാര്‍ഥിനി ഷംനയുടെ മരണം ചികിത്സാപിഴവെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിഭാഹം മേധാവിക്കും പി.ജി വിദ്യാര്‍ഥിക്കുമെതിരെ അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നായിരുന്നു ആരോഗ്യ, കുടുംബ ക്ഷേമം ജോയിന്റ് ഡയറക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചിരുന്നത്.
വിദ്യാര്‍ഥിനി മരിക്കാനിടയാക്കിയ സംഭവത്തില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുïായിട്ടുïോ എന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ചെയര്‍മാനായി അഞ്ചംഗ അപെക്‌സ് കമ്മിറ്റിയെ തീരുമാനിച്ചെങ്കിലും ഒരു പ്രാവശ്യം മാത്രം യോഗം കൂടി തുരന്വേഷണം മരുവിപ്പിച്ചിരിക്കുകയാണെന്ന് പിതാവ് പരാതിയില്‍ ചൂïിക്കാട്ടിയത് കമ്മീഷന്‍ ഗൗരവമായാണ് പരിഗണിച്ചത്. കഴിഞ്ഞ ജൂലൈ 18നാണ് ചികിത്സയ്ക്കിടെ കണ്ണൂര്‍ സ്വദേശിനി കൂടിയായ ഷംന മരണമടഞ്ഞത്. പൊലിസ് കേസെടുത്തത് കൂടാതെ സംസ്ഥാന മനുഷ്യവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടു.
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കേസന്വേഷണം അവസാനിപ്പിക്കരുതെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എറണാകുളം എസ്.പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് വിടാനാണ് ആലോചിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."