ചാലക്കുടി മണ്ഡലത്തില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി അവസാനഘട്ടത്തിലെന്ന്
കൊച്ചി: ചാലക്കുടി മണ്ഡലത്തിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ടൂറിസം ഡയറക്ടറുമായി ഇന്നസെന്റ് എം.പി ചര്‍ച്ച നടത്തി. കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ മന്ത്രി ജോസ് തെറ്റയിലും പങ്കെടുത്തു.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളെയും ഉള്‍പ്പെടുത്തിയാണു പദ്ധതി. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദ്, പെരുമ്പാവൂരിലെ പാണിയേലി പോര്, കല്ലില്‍ ക്ഷേത്രം, ഇരിങ്ങോള്‍ കാവ്, നാഗഞ്ചേരി മന, കാലടി, മലയാറ്റൂര്‍, കോടനാട്, അതിരപ്പള്ളി, ഏഴാറ്റുമുഖം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണു പദ്ധതി. പദ്ധതിയിലേക്കു കേന്ദ്രസര്‍ക്കാര്‍ 15 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി രൂപയും ഉള്‍പ്പെടുത്തി 25 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
തീര്‍ഥാടക, സംസ്കാരിക ടൂറിസമാണു ലക്ഷ്യമെന്ന് ഇന്നസെന്റ് എം.പി പറഞ്ഞു. കഴിഞ്ഞ രïരവര്ഷക്കാലത്തിനിടെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും മണ്ഡലത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ അഞ്ചിടങ്ങളില്‍ ക്യാന്‍സര്‍ പരിശോധനയ്ക്കായി മാമോഗ്രാം യൂനിറ്റുകള്‍ ആരംഭിച്ചു. മൂന്നു കോടി രൂപയാണ് ഇതിനായി മുടക്കിയത്. 14 സര്‍ക്കാര്‍ സ്കൂളുകളില്‍ സ്മാര്‍ട് ക്ലാസുകള്‍ ആരംഭിച്ചു. സുഖമായി ഉറങ്ങണമെന്നുള്ളതു കൊïാണ് ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താന്‍ മുന്നിട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."