യുവത്വം തെറ്റുകള്‍ക്കെതിരേയുള്ള വസന്തമാകണം: സ്പീക്കര്‍
തിരുവനന്തപുരം: വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും കരുത്ത് പ്രയോജനപ്പെടുത്തി യുവത്വത്തെ തെറ്റുകള്‍ക്കെതിരെയുള്ള വസന്തമാക്കണമെന്ന് സ്പീക്കര്‍ പി. രാമകൃഷ്ണന്‍. കവടിയാറിലെ സ്വാമിവിവേകാനന്ദ പാര്‍ക്കില്‍ സംസ്ഥാന യുവജനക്ഷേമബോര്‍ഡും യുവജനകമ്മിഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവജനദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദര്‍ശനങ്ങള്‍ നൂറ്റാïുകള്‍ക്ക് മുന്‍പ് പറഞ്ഞുവച്ച മനുഷ്യസ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്താനും അന്ധവിശ്വാസങ്ങള്‍ക്കും ജാതീയ വേര്‍തിരിവുകള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും യുവജന ദിനം പ്രചോദനമാകണം. ചരിത്രത്തിലെ ചില പ്രഖ്യാപനങ്ങളും ഭാഗങ്ങളും അതത് കാലഘട്ടത്തിന്റെ പ്രത്യേകതയായി കാണാതെ ഇക്കാലത്ത് നിന്ന് നോക്കിക്കാണുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അത്തരം ഒരു തെറ്റിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ജാതിയില്ലാ വിളംബരത്തിന്റെ ശതവാര്‍ഷികത്തില്‍ ജാതീയത തിരിച്ചുകൊïുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാജ്യത്ത് പലയിടത്തും ഇന്ന് അയിത്തത്തിനും ജാതി വിവേചനത്തിനുമെതിരെ സമരങ്ങള്‍ നടക്കുമ്പോള്‍ പതിറ്റാïുകള്‍ക്ക് മുന്‍പ് ജാതി പേക്കൂത്തുകളെയും ജാതി കോമരങ്ങളെയും ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞവരാണ് കേരളീയര്‍. അതിന് പ്രചോദനമായ ആത്മീയഗുരുവിന്റെ പേരില്‍ കേരളത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ യുവാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരി മുഖ്യപ്രഭാഷണം നടത്തി. യുവജനകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജെറോം, യുവജനക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, യുവജനക്ഷേമബോര്‍ഡ് ജില്ലാ യൂത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഉദയകുമാരി, യുവജനകമ്മിഷന്‍ സെക്രട്ടറി പി.പി. സജിത, അഡ്വ. ആര്‍.ആര്‍. സജ്ഞയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."