മത്സ്യ വിലയിലെ വര്‍ധന: ഉണക്കമീന്‍ വില്‍പ്പനക്കാര്‍ പ്രതിസന്ധിയില്‍
കൊട്ടിയം: മത്സ്യം ഉണക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ പിന്മാറിയതോടെ ജില്ലയിലെ ഉണക്ക മത്സ്യം വില്‍ക്കുന്ന കച്ചവടക്കാര്‍ പ്രതിസന്ധിയില്‍. ജില്ലയില്‍ ആവശ്യത്തിന് ഉണക്ക മല്‍സ്യം ലഭിക്കാതായതോടെ പലരും കച്ചവടം നിര്‍ത്തിയ സ്ഥിതിയാണുള്ളത്. മാര്‍ക്കറ്റില്‍ പച്ച മത്സ്യത്തിന് വില കൂടിയതാണ് മത്സ്യം ഉണക്കുന്നതില്‍ നിന്നും തൊഴിലാളികള്‍ പിന്മാറാന് കാരണമാക്കിയത്.കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉണക്ക മത്സ്യം വരാതായതും പ്രതിസന്ധിക്ക് കാരണമാക്കിയിട്ടുï്.
തമിഴ്നാട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഉണക്ക മത്സ്യം വില്‍പ്പനയ്ക്കായി എത്തി കൊïിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നും ഉണക്ക മത്സ്യം പാക്കറ്റുകളിലായി വിദേശങ്ങളിലേക്ക് അയക്കുന്നവര്‍ മൊത്തമായി വാങ്ങുന്നതും പ്രതിസസിക്കിടയാക്കി. തീരദേശങ്ങള്ക്കടുത്തുള്ള വീടുകളിലും പോര്‍ട്ടുകള്‍ക്കു സമീപവും മത്സ്യം വാങ്ങി ഉണക്കിയിരുന്നവര് മത്സ്യത്തിന്റെ വില വര്ധനവുമൂലം മത്സ്യം ഉണക്കുന്നതില്‍ നിന്നും മൊത്തത്തില്‍ പിന്മാറിയ സ്ഥിതിയാണുള്ളത്.
കൊട്ടിയം, കണ്ണനനല്ലൂര്, അയത്തില്‍, പള്ളിമുക്ക് ഉള്‍പ്പടെ പല മാര്‍ക്കറ്റുകളിലും ആവശ്യത്തിന് ഉണക്കമീന്‍ കിട്ടാത്ത അവസ്ഥയുമുï്. പച്ചമീനിന് മാര്‍ക്കറ്റില്‍ വില കൂടുമ്പോള്‍ സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത് ഉണക്ക മത്സ്യ കച്ചവടക്കാരെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."