നിയമ വിവര വിവര്‍ത്തനത്തില്‍ മലയാളം സര്‍വകലാശാലയ്ക്ക് മികച്ച സംഭാവന നല്‍കാനാകും: ഗവര്‍ണര്‍
കോട്ടയം: ഇന്ത്യന്‍ നിയമ വിവരങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ മലയാളം സര്‍വകലാശാലയ്ക്ക് മികച്ച സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. മികച്ച യൂനിവേഴ്‌സിറ്റിക്കുള്ള ചാന്‍സ്ലേഴ്‌സ് അവാര്‍ഡ് എം.ജി യൂനിവേഴ്‌സിറ്റി കാംപസില്‍ നടന്ന ചടങ്ങില്‍ എം.ജി യൂനിവേഴ്‌സിറ്റി വി.സിക്ക് കൈമാറിക്കൊï് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല പൊലിസ് ഉദ്യോഗസ്ഥര്‍ക്കും ഇന്നും നിയമങ്ങളില്‍ അജ്ഞതയുï്. അതിനാല്‍ നിയമ വിവരങ്ങള്‍ വിവര്‍ത്തനം ചെയ്യുന്നത് സംസ്ഥാനത്തെ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ മലയാളം സര്‍വകലാശാല ഇതിന് മുന്‍കൈ എടുത്താല്‍ പൊതുജനത്തിനും ഉപകാരമാകും.
നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ചാന്‍സ്ലേഴ്‌സ് അവാര്‍ഡിന് എല്ലാ യൂനിവേഴ്‌സിറ്റിക്കും മത്സരിക്കാന്‍ കഴിയില്ല. അതിനാല്‍ അത്തരം യൂനിവേഴ്‌സിറ്റിക്ക് കൂടി പ്രോത്സാഹനമെന്ന നിലയില്‍ അടുത്ത തവണ മുതല്‍ പുതിയ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മികച്ച എമര്‍ജിങ് യൂനിവേഴ്‌സിറ്റിക്ക് ഒരുകോടിരൂപയുടെ അവാര്‍ഡ് നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് സര്‍ക്കാര്‍ തുക അനുവദിക്കുമന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉടന്‍ കത്ത് നല്‍കും .
സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്തവര്‍ഷത്തോടെ അവാര്‍ഡ് നല്‍കാനാകും. ഇതിലുടെ കലാമണ്ഡലം, മലയാളം തുടങ്ങി സര്‍വകലാശാലകളും മത്സരത്തിന് അവസരം ലഭിക്കുമെന്ന് അദേഹം പറഞ്ഞു. ചാനസിലേഴ്‌സ അവാര്‍ഡ് ഏര്‍പ്പെടുത്തിയതിലൂടെ സംസ്ഥാനത്തെ സര്‍വകലാശാലികള്‍ തമ്മില്‍ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ കേരളം മുന്നിലാണെങ്കില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് മറ്റ് സംസ്ഥാനങ്ങള്‍ കേരളം കടത്തിവെട്ടുകയാണ്. സര്‍വകലാശാലകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന കഴിയൂ.
കേരളത്തിലെ യൂനിവേഴ്‌സിറ്റികളെല്ലാം കേന്ദ്രറാങ്കില്‍ ഉള്‍പ്പെടാന്‍ പരിശ്രമം നടത്തണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഉïാകണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വകലാശാലകളുടെ ഗവേഷണ പദ്ധതികള്‍ സമൂഹത്തിന് പ്രയോജനകരമാകുന്നരീതിയിലുള്ളതാകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയ ആഗോള വിജ്ഞാന ഘടന രൂപപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ വിദ്യാഭ്യാസം അതിലേക്ക് വിളക്കിചേര്‍ക്കേïത് അനിവാര്യമാണ്. അല്ലെങ്കില്‍ ഒരു ജനതയെന്ന നിലയില്‍ നാം പിന്തള്ളപ്പെടും. ആഗോള തൊഴില്‍ മേഖലയില്‍ മത്സരിച്ച് ജയിക്കാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് കഴിയണം.
അതിന് അവരെ പ്രാപ്തരാക്കുവാനുള്ള രീതിയിലായിരിക്കണം സര്‍വകലാശാലകളുടെ പ്രവര്‍ത്തനവും പദ്ധതി രൂപീകരണവുമെന്ന് മുഖ്യന്ത്രി സൂചിപ്പിച്ചു.
നല്ലഗവേഷണ ഫലങ്ങളാണ് സര്‍വകലാശാലയില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്പായപ്പെട്ടു.
മുന്‍കാലങ്ങളില്‍ മനുഷ്യന്റെ വളര്‍ച്ചയെ ലക്ഷ്യമാക്കിയായിരുന്നു ഗവേഷണങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ഇന്നതില്‍ പ്രോഡക്ട് പേറ്റന്റ് എടുക്കാനുള്ളതായി ചുരുങ്ങി.
സമൂഹത്തിന്റെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാന്‍ സര്‍വകലാശാലകള്‍ക്ക് കഴിയണം. സമൂഹ മനസാക്ഷിയിലുള്ള സ്ഥാനം ഉയരുമ്പോഴാണ് യൂനിവേഴ്‌സിറ്റിയുടെ വളര്‍ച്ച പൂര്‍ണതയിലെത്തുന്നത്.
ഇതിന് സമൂഹം പ്രതീക്ഷിക്കുന്ന സംഭാവനകള്‍ നല്‍കാന്‍ യൂനിവേഴ്‌സിറ്റിക്ക് കഴിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
അവാര്‍ഡ് ദാന ചടങ്ങില്‍ ജോസ് കെ മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.ദേവേന്ദ്ര കുമാര്‍ ദൊഡാവത് സ്വാഗതവും വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."