ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിക്കും: നിയമസഭാ സമിതി
ആലപ്പുഴ : ഗാര്‍ഹികപീഡനത്തിന് ഇരയാകുന്ന സ്്രതീകള്‍ക്ക് സൗജന്യനിയമസേവനം ലഭ്യമാക്കുന്നതിനായി സാമൂഹിക ക്ഷേമ ബോര്‍ഡ് നിയോഗിക്കുന്ന ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിക്കുമെന്നും നല്ലനിലയില്‍ സേവനം നല്‍കാത്തവരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിയമസഭാ സമിതി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അയിഷാപോറ്റി എം.എല്‍.എ.യുടെ ആധ്യക്ഷതയില്‍ നടന്ന സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സിറ്റിങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമിതിയംഗങ്ങളും എം.എല്‍.എ.മാരുമായ ഡോ. എന്‍. ജയരാജ്, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, നിയമസഭ ജോയിന്റ് സെക്രട്ടറി ആര്‍. സജീവന്‍ എന്നിവര്‍ പങ്കെടുത്തു.സാമൂഹിക ക്ഷേമബോര്‍ഡാണ് ഇരകള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ലീഗല്‍ കൗണ്‍സിലര്‍മാരെ ഹോണറേറിയം നല്‍കി നിയോഗിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സമിതിക്കു മുമ്പാകെ പരാതികള്‍ ഉന്നയിക്കപ്പെട്ടു. നല്ല രീതിയിലുള്ള സേവനം ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നത്. മൂന്നുവര്‍ഷം കൂടുന്തോറും ഇവരെ മാറ്റി നിയമിക്കണമെന്ന് നിയമത്തിലുïെങ്കിലും വര്‍ഷ ങ്ങളായി ഒരേ ആളുകള്‍ തുടരുകയാണെന്നും പരാതിയുയര്‍ന്നു. ലീഗല്‍ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനം പരിശോധിച്ച് നല്ല സേവനം നല്‍കാത്തവരെ മാറ്റി നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സമിതി വ്യക്തമാക്കി.
കാഴ്ചവൈകല്യമുള്ളവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുന്നതില്‍ വിഷമം നേരിടുന്നതുമൂലം വികലാംഗ പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതായി സിറ്റിങില്‍ പരാതിയുയര്‍ന്നു. കണ്ണിലെ കൃഷ്ണമണിയുടെ അടയാളം രേഖപ്പെടുത്താന്‍ കഴിയാത്തതിനാലാണ് ആധാര്‍ എടുക്കാന്‍ കഴിയാത്തത്. പെന്‍ഷന് ആധാര്‍ ബന്ധിപ്പിക്കേïതുïെന്നും ഇതുമൂലം അപേക്ഷ തീര്‍പ്പാകാതെ പോകുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തരമായ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സമിതി വ്യക്തമാക്കി.
പരാതികളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ച് നീതിയും ആശ്വാസവും എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് സമിതി ചൂïിക്കാട്ടി. ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ ഉടന്‍ നല്‍കണം. നിയമസഭ സമിതിയുടെ പേര് സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയെന്നു മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുïെന്നും അധ്യക്ഷ പറഞ്ഞു.ഭിന്നശേഷിക്കാര്‍ക്ക് അനുവദിക്കുന്ന മുച്ചക്രവാഹനം പോലും വീട്ടിലേക്ക് എത്തിക്കാനുള്ള വഴി സൗകര്യമില്ലെന്നും രോഗംവന്നാല്‍ ആശുപത്രിയിലേക്ക് എടുത്തുകൊïുപോകേï സ്ഥിതിയാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സമിതിക്കു ലഭിച്ചു.
ഇക്കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമിതി നിര്‍ദേശം നല്‍കി. വïാനം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെ സമിതി പ്രശംസിച്ചു.പിതാവ് വിവാഹത്തിന് ധനസഹായം നല്‍കാമെന്നു പറഞ്ഞതിനുശേഷം നല്‍കാതെ വഞ്ചിച്ചെന്നാരോപിച്ച് കായംകുളം സ്വദേശിയായ യുവതി സമിതിയുടെ മുമ്പിലെത്തി.
ആദ്യവിവാഹത്തിലെ കുട്ടിയാണ് കായംകുളം ചേരാവള്ളി സ്വദേശിയായ പിതാവിനെതിരേ പരാതിയുമായി എത്തിയത്. അഞ്ചു ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞതിനുശേഷം വഞ്ചിച്ചു. ഇതുമൂലം വിവാഹം മുടങ്ങുന്ന സ്ഥിതിയുïെന്നും നടപടിസ്വീകരണിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് സമിതി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും വിവിധ വകുപ്പുകളും നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണ നടപടികള്‍ വിലയിരുത്തി.
സാമൂഹിക ക്ഷേമ വകുപ്പിന്റെയടക്കം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും സമിതി ആരാഞ്ഞു. റീജണല്‍ സ്ത്രീധന നിരോധന ഓഫീസറുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുമെന്ന് സമിതി വ്യക്തമാക്കി. വികലാംഗ പെന്‍ഷന്‍ നല്‍കാനുള്ള വരുമാന പരിധി ഒഴിവാക്കണം, പാര്‍ക്കിസണ്‍ രോഗം ബാധിച്ചവരെ ഭിന്നശേഷിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം, വികലാംഗ ക്ഷേമ കോര്‍പറേഷന് ജില്ലാതല ഓഫീസ് വേണം, മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും നിയമനങ്ങളില്‍ സംവരണം വേണം തുടങ്ങിയ ആവശ്യങ്ങളും സമിതിക്കു മുമ്പാകെവന്നു. വിവിധ സംഘടന പ്രതിനിധികളും തെളിവെടുപ്പില്‍ പങ്കെടുത്തു.
ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും മഹിളാ മന്ദിരവും സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ചു. ആശുപത്രിയിലെ വാര്‍ഡുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. പരാതികള്‍ സ്വീകരിച്ചു. അമ്മത്തൊട്ടിലിന്റെ പ്രവര്‍ത്തനം പരിശോധിച്ചു. മഹിളാമന്ദിരത്തിന്റെയും വൃദ്ധസദനത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 25 പേര്‍ക്കു താമസിക്കാനുള്ള സൗകര്യമാണ് മഹിളാമന്ദിരത്തിലുള്ളതെന്നും നിലവില്‍ ഒമ്പതു പേരാണ് ഉള്ളതെന്നും സൂപ്രï് നിഷ സമിതിയെ അറിയിച്ചു. ഇവിടെ നിന്ന് ഏഴു യുവതികളെ വിവാഹം ചെയ്ത് അയച്ചതായും സൂപ്രï് പറഞ്ഞു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനിറ്റ എസ്. ലിന്‍, ആശുപത്രി സൂപ്രï് ഡോ. സി. മുരളീധരന്‍ പിള്ള എന്നിവര്‍ ഇവര്‍ക്കൊപ്പമുïായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."