HOME
DETAILS

ജില്ലയുടെ കിഴക്കന്‍-പടിഞ്ഞാറന്‍ മേഖലയില്‍ ജലവിതാനം താഴ്ന്നു തുടങ്ങി

  
backup
January 13 2017 | 02:01 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%9e

 

ഒലവക്കോട്: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ശരാശരി അഞ്ചും കിഴക്കന്‍ മേഖലയില്‍ എട്ടും മീറ്റര്‍ ഭൂഗര്‍ഭ ജലവിതാനം കുറഞ്ഞതായി പഠനങ്ങള്‍. തുടര്‍ച്ചയായ മഴക്കുറവും വെളളം റീചാര്‍ജിംഗ് ഇല്ലാത്തതുമാണ് ജലവിതാനം താഴാന്‍ കാരണം. കഴിഞ്ഞ പത്തുവര്‍ഷത്തെ ജലവിതാന കണക്ക് താരതമ്യപ്പെടുത്തിയാണു ഭൂഗര്‍ഭ ജലവകുപ്പിന്റെ റിപ്പോര്‍ട്ട്.
ജലം ഉപയോഗിക്കുന്നതില്‍ കിഴക്കന്‍ മേഖലയില്‍ കാര്യമായ ജാഗ്രത വേണമെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഭാരതപ്പുഴ ശോഷിച്ചതാണു പടിഞ്ഞാറന്‍ മേഖലയിലെ പ്രശ്‌നത്തിനു കാരണം.
പട്ടാമ്പി ബ്ലോക്കിലാണു ജലശോഷണം കൂടുതല്‍. കിഴക്ക് വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലാണു ജലക്ഷാമം ഏറ്റവും രൂക്ഷം. ഇവിടെ പല വീടുകളിലും രണ്ടും മൂന്നും കുഴള്‍ കിണറുകളുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കഷ്ടിച്ച് 1400 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ കിട്ടുന്നത്. എരുത്തേമ്പതിയില്‍ ശരാശരി 500. വടകരപ്പതിയില്‍ 580 കുഴല്‍ കിണറുകളുണ്ടെന്നാണു കണക്ക്. സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്ന കിണറുകളുടെ കൃത്യമായ കണക്ക് ലഭിക്കാത്തതിനാല്‍ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പൊതു കിണറുകളില്‍ വെള്ളമില്ലാതെയും കുളങ്ങളില്‍ മിക്കതും മൂടിയ നിലയിലാണ്. ചില സ്ഥലങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുവഴി ജലം എത്തിച്ചു തുടങ്ങി.
ചിറ്റൂരില്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ ജലക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സജീവമാണ്. വര്‍ഷം മുഴുവന്‍ ടാങ്കര്‍ വെള്ളത്തിനു കാത്തുനില്‍ക്കുന്നവരാണ് ഇവിടത്തുകാര്‍. ന
ിയമമനുസരിച്ച് കുഴല്‍കിണറിന് പരമാവധി 160 മീറ്റര്‍ ആഴമാണ് അനുവദനീയം. എന്നാല്‍ പ്രദേശത്ത് ആയിരത്തിലധികം അടി ആഴമുള്ള ഒട്ടേറെ കിണറുകളുണ്ട്. ഡാമുകളില്‍ ജലം കുറയുകയും പുഴകളില്‍ വെളളം വറ്റുകയും ചെയ്തതോടെ കടുത്ത വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി കുഴല്‍ കിണറുകളുടെ അറ്റകുറ്റപ്പണിക്കും പഴയവ പുനഃസ്ഥാപിക്കുന്നതിനുമായി ജില്ലയില്‍ 10 കോടി രൂപയുടെ ജോലികളാണ് ഈ സീസണില്‍ നടത്തുക.
എം.പി, എം.എല്‍.എ ഫണ്ടും ജലവിതരണത്തിന് ഉപയോഗിക്കും. തുടര്‍ നടപടിക്ക് ആവശ്യമായ ജീവനക്കാരും ഉപകരണവുമില്ലാത്തതാണു ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി ജില്ലാ ഓഫീസ് നേരിടുന്ന പ്രശ്‌നം.
നിരവധി കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും എല്ലായിടത്തും എത്താനുള്ള വാഹനങ്ങളും ജീവനക്കാരുമില്ല. രണ്ടുവാഹനങ്ങളില്‍ ഒരെണ്ണം ഏതു സമയത്തും കട്ടപ്പുറത്താകുന്ന സ്ഥിതിയിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago