ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തും: കരസേന മേധാവി ബിപിന്‍ റാവത്ത്
ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ പാകിസ്താനെതിരേ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് നിയുക്ത കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. തീവ്രവാദമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതിര്‍ത്തിയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പാകിസ്താന്‍ നിരന്തരം പ്രലോഭനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പുതുതായി ചുമതലയേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തിലെ ഭക്ഷണത്തെക്കുറിച്ച് ബി.എസ്.എഫ് ജവാന്‍ ഉന്നയിച്ച പരാതികള്‍ ആവശ്യമെങ്കില്‍ പരിശോധിക്കും. അദ്ദേഹത്തിന് അസംതൃപ്തിയുണ്ടെങ്കില്‍ നടപടിയെടുക്കും. ഇത്തരം പരാതികള്‍ സൈനികര്‍ പരാതിപ്പെട്ടിയിലൂടെ അറിയിക്കുകയാണ് വേണ്ടത്. സൈനികര്‍ക്ക് എന്റെ കൈയില്‍ നേരിട്ടും പരാതി നല്‍കാം. അല്ലെങ്കില്‍ മേലുദ്യോഗസ്ഥരെ അറിയിക്കാം. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സൈന്യത്തിലെ മോശം ഭക്ഷണത്തെക്കുറിച്ച് ബി.എസ്.എഫ് ജവാന്‍ പരാതിയുന്നയിച്ചതിന് പിന്നാലെ മറ്റു രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ സൈന്യത്തിലെ ഉന്നതദ്യോഗസ്ഥര്‍ക്കെതിരേ രംഗത്തു വന്നിരുന്നു.
ഇന്ത്യന്‍ സൈന്യം ഒറ്റക്കെട്ടാണെന്നും ഇന്ത്യയുടെ സുരക്ഷക്കായും സമാധാനത്തിനായും ഒരു ടീമായാണ് സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."