HOME
DETAILS
MAL
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന്; 19ന് സ്വകാര്യ ബസ്സുകളുടെ സൂചനാ പണിമുടക്ക്
backup
January 13 2017 | 09:01 AM
തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ബസ് സമരത്തിലേക്ക്. ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബസ്സുടമകള്‍ സമരത്തിലേക്ക്. ഈ മാസം 19ന് സൂചന പണിമുടക്ക് നടത്തുമെന്ന് ഓള് കേരള പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്ഫെഡറേഷന്റേതാണ് തീരുമാനം.
കൂടാതെ വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സൂചനാ പണിമുടക്ക് കൂടാതെ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരവും ഉണ്ടാവുമെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."