
ഖത്തര്‍ മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ അസീസ് അന്തരിച്ചു
ദോഹ: കലാ-സംസ്കാരിക- ബിസിനസ് രംഗങ്ങളിലൂടെ നാലു പതിറ്റാണ്ടായി ഖത്തറിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ സൂപ്പര്‍ സ്റ്റാര്‍ അസീസ്(58) അന്തരിച്ചു. ഖത്തറിലെ ആദ്യകാല പ്രവാസിയായ തൃശൂര്‍ വെങ്കിടങ്ങ് മേചേരിപ്പടി കണ്ണോത്ത് വൈശ്യം വീട്ടില്‍ അസീസ് ഇന്ന് പുലര്‍ച്ചെയാണ് നാട്ടില്‍ വച്ച് മരിച്ചത്.
'സൂപ്പര്‍ സ്റ്റാര്‍' എന്നപേരിലുള്ള ഓഡിയോ, വീഡിയോ കാസറ്റുകളുടെ ഷോറൂമിലൂടെയാണ് അസീസ് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ സുപരിചിതനാകുന്നത്. പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സ്റ്റേജ് ഷോ സംഘാടകനിലൂടെയാണ് ഖത്തറിലെ മലയാളികളുടെ കലാലോകത്ത് അസീസ് സൂപ്പര്‍സ്റ്റാര്‍ അസീസായി അറിയപ്പെടാന്‍ തുടങ്ങിയത്.
നിരവധി ആല്‍ബങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുള്ള അസീസ് 'ചൈതന്യം' എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവുകൂടിയായിരുന്നു. ഒട്ടനവധി പരീക്ഷണങ്ങളെ നിശ്ചയദാര്‍ഢ്യത്തിലൂടെ നേരിട്ടപ്രവാസ ജീവിതമായിരുന്നു അസീസിന്റേത്. സ്വന്തം സ്ഥാപനവും വിലപ്പെട്ട രേഖകളും ഇലക്ക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെ അഗ്നിക്കിരയായപ്പോഴും ആത്മവിശ്വാസത്തോടെ മുന്നേറിയാണ് നഷ്ടപെട്ട ബിസിനസ് മേഖല തിരിച്ചുപിടിച്ചത്.
അന്ന് അസീസിനെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവരില്‍ അന്തരിച്ച ചലച്ചിത്രകാരന് ലോഹിതദാസും, സുരേഷ്ഗോപി എം.പി യുമുണ്ടായിര്ന്നു. മലയാള സിനിമയിലെ പഴയതും പുതിയതുമായ പ്രമുഖ താരങ്ങളുമായും കക്ഷി രാഷ്ട്രീയഭേദമാന്യേ രാഷ്ട്രീയ നേതാക്കളുമായും ഊഷ്മളബന്ധമായിരുന്നു അസീസിനുണ്ടായിരുന്നത്.
കാസറ്റുകളുടെ കാലം കഴിയുകയും സ്റ്റേജ് ഷോകള്‍ ആവര്ത്തനവിരസമാകുകയും ചെയ്തതോടെ അത്തരം മേഖലകളില്‍ നിന്നും പിന്മാറി തുടക്കംകുറിച്ച മാന്‍പവര്‍, ട്രാന്‍സ്പോര്‍ട്ടിങ്, ട്രേഡിങ് ബിസിനസ്മേഖലകള് ഇപ്പോള്‍ മക്കളാണ് നോക്കിനടത്തുന്നത്. ദോഹയിലെ കലാകായിക സാംസ്കാരിക സംഘടനകളുമായി സജീവ ബന്ധംപുലര്‍ത്തിയിരുന്ന അസീസ് ഖത്തറിലെ കണ്ണോത്ത് മഹല്‍ കൂട്ടായ്മയുടെ സ്ഥപകാംഗവും പ്രസിഡന്റുമായിരുന്നു. കണ്ണോത്ത് ഹമീദ് ഹാജിയാണ് അന്തരിച്ച അസീസിന്റെ പിതാവ്. മാതാവ്: നബീസ. ഭാര്യ ഖദീജ. മക്കള്‍: ആരിഫ, ജസ്ന, ജഷ്റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കണ്ണൂരിലെ വിവിധ മേഖലകളിൽ മിന്നൽ ചുഴലി; വൻ നാശനഷ്ടം
Kerala
• 16 days ago
വന്ദേഭാരത് ട്രെയിനിലെ ഭക്ഷണ വിതരണത്തിൽ അശ്രദ്ധ; താഴെ വീണ ഭക്ഷണപ്പൊതികൾ വീണ്ടും യാത്രക്കാർക്ക് നൽകാൻ ശ്രമം
Kerala
• 16 days ago
സഊദി പൗരന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യത്തില്‍ വര്‍ധന; എട്ടുവര്‍ഷം കൊണ്ട് വര്‍ധിച്ചത് 4 വയസ്സ്
latest
• 16 days ago
കറന്റ് അഫയേഴ്സ്-08-04-2025
PSC/UPSC
• 16 days ago
റെയില്‍വേ ശൃഖല സഊദിയിലേക്ക് വ്യാപിപ്പിക്കും; നിര്‍ണായക പദ്ധതിക്ക് തുടക്കം കുറിച്ച് കുവൈത്ത്
latest
• 16 days ago
89 ടൺ കിവിപഴം നശിച്ച സംഭവം; കസ്റ്റംസിന് ഹൈക്കോടതിയുടെ കടുത്ത വിമർശനം, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവ്
National
• 16 days ago
വാൽപാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് നേരെ പുലി ചാടി; നായ്ക്കളുടെ വീരത്വം രക്ഷയായി
National
• 16 days ago
ദോഹ സ്റ്റുഡന്‍സ് സമ്മിറ്റ് വെള്ളിയാഴ്ച
latest
• 16 days ago
വഖ്ഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു
National
• 16 days ago
3,000 ദിർഹം പിഴ മുതൽ 30 ദിവസത്തെ വാഹന കണ്ടുകെട്ടൽ വരെ; അടിയന്തര വാഹനങ്ങൾക്ക് വഴി നൽകിയില്ലെങ്കിൽ പണികിട്ടും
uae
• 16 days ago
കൗതുകത്തിനായി തുടങ്ങുന്നത് നാശത്തിലേക്ക് നയിച്ചേക്കാം; മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി അബൂദബി പൊലിസ്
uae
• 16 days ago
ഇന്ത്യയിൽ സെക്കൻഡ് ഹാൻഡ് കാർ വിപണി കുതിക്കുന്നു ; വാങ്ങുന്നവർക്ക് കൂടുതൽ പ്രിയം പെട്രോൾ കാറുകളോട്
National
• 16 days ago
ഹജ്ജ് തയ്യാറെടുപ്പ്: വിദേശ ഉംറ തീർത്ഥാടകർ ഏപ്രിൽ 29ന് മുമ്പ് രാജ്യം വിടണമെന്ന് സഊദി
Saudi-arabia
• 16 days ago
'തെറ്റായ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ വയസ്സായെന്ന ഓര്മ വേണം'; പോക്സോ കേസില്‍ യെദ്യൂരപ്പയോട് കര്‍ണാടക ഹൈക്കോടതി
National
• 16 days ago
'ഇന്ത്യന്‍ സമൂഹം യുഎഇയുടെ വികസനത്തിന് വിലപ്പെട്ട സംഭാവന നല്കി'; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് ഹംദാന്‍
latest
• 16 days ago
കണ്ണൂരിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടം; ആറു പേർക്ക് പരിക്ക്, മൂന്ന് പേർക്ക് ഗുരുതരം
Kerala
• 16 days ago
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർ പിടിച്ചുവയ്ക്കരുത്; മൂന്ന് മാസത്തിനുള്ളിൽ തീരുമാനം വേണം: സുപ്രീം കോടതി
National
• 16 days ago
‘വ്രതമെടുക്കുന്ന മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല’; വിവാദ പരാമർശവുമായി കെ. സുരേന്ദ്രൻ
Kerala
• 16 days ago
ഇഡി വിളിപ്പിച്ചത് കരുവന്നൂർ കേസിലെ മൊഴികളിൽ വ്യക്തത വരുത്താനെന്ന് കെ രാധാകൃഷ്ണൻ
Kerala
• 16 days ago
മസ്കിന്റെ ആസ്തി 300 ബില്യൺ ഡോളറിന് താഴേക്ക്; ഓഹരി വിപണിയെ പിടിച്ചു കുലുക്കി ട്രംപിന്റെ താരിഫ് നയങ്ങൾ
International
• 16 days ago
എംപിമാര്‍ തമ്മില്‍ കലഹം; പരസ്പരം ചെളിവാരിത്തേക്കുന്ന വാട്സാപ്പ് ചാറ്റുകളും പുറത്ത്; ആഭ്യന്തര കലഹത്തില്‍ ആടിയുലഞ്ഞ് തൃണമൂല്‍
National
• 16 days ago