ആക്കുളം ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിക്ക് പുതുജീവന്‍
തിരുവനന്തപുരം: ആക്കുളം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയുടെ ഭൂമി ഈമാസം 25ന് മുമ്പ് സര്‍വേ നടത്തി കല്ലിട്ട് അതിര്‍ത്തി തിരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
എട്ടുവര്‍ഷമായി നിലച്ചുപോയ പദ്ധതിയാണ് മന്ത്രി മുന്‍കൈ എടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് അവലോകനം നടത്തിയത്. മൂന്നുദിവസത്തിനകം ജില്ലാ കലക്ടര്‍ രേഖകള്‍ പരിശോധിച്ച് വ്യക്തത വരുത്തും. അതിനുശേഷമാകും സര്‍വേ. 25ന് മന്ത്രിയുടെ ചേമ്പറില്‍ വീണ്ടും അവലോകനയോഗം ചേരും.
കോടിയേരി ബാലകൃഷ്ണന്‍ ടൂറിസംമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് ആക്കുളത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മാണ ഹോട്ടല്‍ ഗ്രൂപ്പായ റഹേജയുടെ ചാലറ്റ് ഹോട്ടല്‍സുമായി ചേര്‍ന്ന് ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നു. 2008ല്‍ കമ്പനിയുടെ ഓഫീസ് സ്ഥാപിച്ച് നിര്‍മാണ പ്രവര്‍ത്തനത്തിനും തുടക്കമായി.
പിന്നീട് നിലച്ചുപോയ പദ്ധതിക്കാണ് പുതുജീവന്‍ വെക്കുന്നത്.
ആദ്യഘട്ടത്തില്‍ ടൂറിസത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചും വകുപ്പുകളുമായി ഉണ്ടായ തടസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ കമ്പനി അധികൃതരെ അടക്കം പങ്കെടുപ്പിച്ച് മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്നത്.
യോഗത്തില്‍ കമ്പനിയെ പ്രതിനിധീകരിച്ച് ചാലറ്റ് ഹോട്ടല്‍സ് സി.ഇ.ഒ ആന്റ് എം.ഡി സജ്ജയ് സേത്തി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ്.എം. വലേച്ച, ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, ടൂറിസം ഡയറക്ടര്‍ യു.വി.ജോസ്, ജില്ലാകളക്ടര്‍ എസ്.വെങ്കിടേസപതി, സര്‍വെ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് അഡീഷണല്‍ ഡയറക്ടര്‍ ഇ.ആര്‍.ശോഭന, അഡീഷണല്‍ സെക്രട്ടറി സരസ്വതിയമ്മ, കെ.ടി.ഐ.എല്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."