HOME
DETAILS

തലക്കുളം വലിയവീട് നശിക്കുന്നു; പുരാവസ്തു വകുപ്പിന് കുലുക്കമില്ല

  
Web Desk
January 14 2017 | 02:01 AM

%e0%b4%a4%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

 
നെയ്യാറ്റിന്‍കര: കേരള ചരിത്രം മാറ്റി മറിച്ച കുണ്ടറ വിളംബരത്തിന് ഇന്നേയ്ക്ക് 208 വയസ്. 250 വര്‍ഷത്തിലേറെ പഴക്കമുളള തലക്കുളത്തെ വേലുത്തമ്പി ദളവയുടെ വലിയവീട് ഏറെക്കുറെ നശിച്ചുകഴിഞ്ഞു. പുരാവസ്തു വകുപ്പ് മൗനത്തില്‍. കന്യാകുമാരി ജില്ലയില്‍ തിങ്കള്‍ചന്തയില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തലക്കുളം തിരുവിതാംകൂറിന്റെ ചരിത്രം മാറ്റി മറിച്ച വേലുത്തമ്പി ദളവയുടെ വീരേതിഹാസങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടവയാണ്.
1765 മെയ് ആറിന് ജനിച്ച വേലുത്തമ്പി ദളവ ചെമ്പകരാമന്‍ വേലായുധന്‍ നാട്ടുകൂട്ടം നേതാവ് , മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍ , മുളക് മടിശ്ശീല കാര്യക്കാര്‍ എന്നീ പദവികളിലൂടെ മഹാരാജാവ് ബാലരാമവര്‍മയുടെ വിശ്വസ്ഥനും ക്രമേണ 1802-ല്‍ ദളവയായി (മന്ത്രി) ഉയര്‍ത്തപ്പെടുകയുമായിരുന്നു. ബിട്ടീഷ് ആധിപത്യത്തിനെതിരേ ധീരമായി പടനയിച്ച ദളവ 1809 ജനുവരി 14ന്  കേരള ചരിത്രം മാറ്റി മറിച്ച കുണ്ടറ വിളംബരം നടത്തി. ബ്രിട്ടീഷ്‌കാര്‍ക്കെതിരെ ജനശക്തി തിരിച്ചുവിട്ട ആ വിളംബരത്തിന് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. കുണ്ടറ വിളംബരത്തിനെതിരെ തിരിഞ്ഞ ബ്രിട്ടീഷ് സേന വേലുത്തമ്പി ദളവയുടെ സേനയുമായി ഏറ്റുമുട്ടി ദളവയെ പരാജയപ്പെടുത്തുകയായിരുന്നു. ബ്രിട്ടീഷ്‌കാരുടെ മുന്നില്‍ കീഴടങ്ങുന്നതിനു പകരം ആത്മാഭിമാനത്തോടെ വീരമൃത്യു വരിക്കുകയെന്ന ലക്ഷ്യം വേലുത്തമ്പി ദളവ യാഥാര്‍ത്ഥ്യമാക്കി. 1809 ഏപ്രില്‍ എട്ടിന് മണ്ണടി ക്ഷേത്രത്തില്‍ അദ്ദേഹം ജീവത്യാഗം ചെയ്തു.
12 മുറികളുളളതും പൂര്‍ണമായും തേക്കിന്‍തടികളില്‍ പണിതതുമായ വലിയവീടിന് സമീപത്തായി ദളവയുടെ പൂര്‍ണകായ പ്രതിമയും കാണാം. സഞ്ചാരികള്‍ക്ക് വേലുത്തമ്പിയുടെ തറവാട് തിരിച്ചറിയുവാനുളള ഏക മാര്‍ഗ്ഗമാണ് ഈ പ്രതിമ.
വീടിന്റെ മേല്‍ക്കൂര ചിതലെടുത്തും മഴയില്‍ നനഞ്ഞും ഏറെക്കുറെ തകര്‍ന്നു കഴിഞ്ഞു. മേച്ചിലോടുകള്‍ ഏറെയും നിലംപ്പൊത്തി. മഴ പെയ്താല്‍ അകത്തളത്തില്‍ വെളളം നിറയും. ശുചീകരണത്തിനോ പരിപാലനത്തിനോ ആരും ഇവിടെ എത്താറില്ല. കുറ്റിക്കാടുകളും ചപ്പുചവറുകളും ഇഴജന്തുക്കളും ഇപ്പോള്‍ ഈ തറവാടിനു സ്വന്തം. വീട്ടിലേയ്ക്കുളള മാര്‍ഗ്ഗങ്ങളും കാടുകയറി ഏറെക്കുറെ അടഞ്ഞു കഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ നടപ്പാത കാട് കയറി മൂടപ്പെട്ടു.  തന്‍മൂലം സഞ്ചാരികള്‍ തിരുവിതാംകൂറിന്റെ ഈ വീരനായകനെ വിസ്മരിക്കുവാന്‍ നിര്‍ബന്ധിതരായി.
കല്‍കുളത്തെ കര്‍ഷകരെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പടനയിച്ച ചരിത്രവും ദളവയ്ക്കും വലിയവീടിനും പറയുവാനുണ്ട്. നികുതി വെട്ടിപ്പിനെതിരെ കുറ്റവാളികളുടെ കൈവിരലുകള്‍ ഛേദിച്ചുകളഞ്ഞ സംഭവവും തിരുവിതാംകൂര്‍ വിസ്മരിക്കാറില്ല.
ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിക്കാന്‍ ഒരു ഭാരതീയനും കഴിയില്ലന്ന് പ്രഖ്യാപിച്ച വേലുത്തമ്പി അവസാന നിമിഷത്തില്‍ ശെരിയ്ക്കും ഒറ്റ പ്പെടുകയായിരുന്നു.
അന്ത്യവും അപ്രകാരം തന്നെയായിരുന്നു. ഏറെ ചരിത്രങ്ങള്‍ പറയുവാനുളള ഈ വലിയവീട് സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തതില്‍ നാട്ടുകാര്‍ ക്ഷുഭിതരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  29 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  10 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago