സ്വയംതൊഴില്‍ തുടങ്ങുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു
ആലപ്പുഴ: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്പ്പറേഷന് ഒ.ബി.സി.-മതന്യൂനപക്ഷ വിഭാഗത്തില്പ്പെട്ടവരില്നിന്നും തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപയിലും നഗരപ്രദേശങ്ങളില്‍ 1,20,000 രൂപയിലും താഴെയായിരിക്കണം.
മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് (മുസ്ലിം, ക്രിസ്ത്യന്‍ മുതലായവ) വരുമാനപരിധി ആറു ലക്ഷം രൂപ. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 10 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 20 ലക്ഷം രൂപവരെയും വായ്പ ലഭിക്കും.
പലിശ നിരക്ക് ആറു മുതല്‍ എട്ടു ശതമാനം വരെ. മെഡിക്കല്‍ ക്ളിനിക്ക്, വെറ്റിനറി ക്ലിനിക്ക്, ഫിറ്റ്നെസ് സെന്റര്‍, മെഡിക്കല്‍ ലബോറട്ടറി, സിവില്‍ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി, ബ്യൂട്ടി പാര്‍ലര്‍, എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പ്, കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍, സോഫ്റ്റ് വെയര്‍ കണ്‍സള്‍ട്ടന്‍സി, ഫാം നഴ്സറി, ഡയറി ഫാം, ഗോട്ട് ഫാം, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ്, എഡിറ്റിങ് സ്റ്റുഡിയോ, ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ്, റെഡിമെയ്ഡ് ഗാര്‍മെന്‍സ് യൂണിറ്റ്, ഫുഡ് പ്രോസസിങ്, ഹോം സ്റ്റേ, മിനി ടൂറിസം യൂണിറ്റുകള്‍, ബേക്കറി, റസ്റ്റേറന്റുകള്‍ തുടങ്ങിയ ലാഭക്ഷമതയോടെ നിയമപരമായി നടത്താന്‍ പറ്റുന്ന സംരംഭത്തിന് വായ്പ നല്‍കും. താല്പര്യമുള്ളവര് ംംം.സയെരറര.രീഎന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തണം.
യോഗ്യരായവരെ അതത് ജില്ലകളില്‍ നടത്തുന്ന സംരംഭകത്വ വര്‍ക്ക് ഷോപ്പിലേക്ക് ക്ഷണിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ട അവസാന തീയതി ജനുവരി 31.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."