ബാര്‍ കോഴക്കേസ്: രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണം
കൊച്ചി: ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരേ തുടരന്വേഷണം നടത്താനുള്ള സാഹചര്യവും തെളിവുകളും വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥന് രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. തുടരന്വേഷണത്തിനെതിനെതിരേ കെ.എം മാണി നല്കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ബാര്‍ ലൈസന്‍സ് പുതുക്കിനല്കാന് കെ.എം മാണി ഒരു കോടി രൂപ കോഴവാങ്ങിയെന്ന ബിജുരമേശിന്റെ ആരോപണത്തെത്തുടര്‍ന്ന് വി.എസ് അച്യുതാനന്ദന് നല്കിയ പരാതിയിലാണ് വിജിലന്‍സ് സംഘം ആദ്യം അന്വേഷണം നടത്തിയത്. 2014 നവംബര്‍ നാലിന് വിജിലന്‍സ് ഡയറക്ടര്‍ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ റിപ്പോര്ട്ടിന്മേല് 2014 ഡിസംബര്‍ പത്തിന് വിജിലന്‍സ് ഡയറക്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് വിജിലന്‍സ് എസ്.പി ആര്. സുകേശനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടു തവണ അന്വേഷണം നടത്തിയിട്ടും ശ്രദ്ധയില്‍പ്പെടാതെപോയ എന്തു തെളിവാണ് നിലവിലുള്ളതെന്ന് വിശദീകരിക്കണമെന്ന് സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."