നാമക്കല്‍: രണ്ടുപേര്‍ ആത്മഹത്യചെയ്തെന്ന് വിദ്യാര്‍ഥികള്‍
കോഴിക്കോട്: തമിഴ്നാട് നാമക്കല്‍ എക്സല്‍ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ ഷിന്റോക്ക്(18) മര്‍ദനമേറ്റ സംഭവത്തിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മറ്റ് വിദ്യാര്‍ഥികള്‍ രംഗത്ത്.
ഇരുമ്പു വടിയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അധ്യാപകര്‍ മര്‍ദിക്കാറുണ്ടെന്നും ക്രൂരമര്‍ദനത്തിനിരയായ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നുമാണ് കോളജിലെ ഏതാനും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്.
കോളജിലേക്ക് തിരിച്ചുപോയാല്‍ എന്താണ് സംഭവിക്കുകയെന്നറിയില്ലെന്നും സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിടിച്ചുവച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറയുന്നു. അതേസമയം, ഷിന്റോയെ അധ്യാപകര്‍ മര്‍ദിച്ച സംഭവത്തില്‍ നാമക്കല്‍ എസ്.പിക്ക് ഇന്ന് എഫ്.ഐ.ആര് കൈമാറും.
സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയില്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളാണ് സിറ്റി പൊലിസ് കമ്മിഷണര്‍ മുഖാന്തരം നാമക്കല്‍ എസ്പിക്ക് കൈമാറുന്നത്.
മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഷിന്റോയില്‍ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് പൊലിസ് മൊഴിയെടുത്തിരുന്നു. തലയ്ക്കും പിന്‍ഭാഗത്തുമാണ് മര്‍ദനമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."