മക്ക ഹറം ക്രെയിന്‍ ദുരിന്തം; കേസ് വീണ്ടും മാറ്റിവച്ചു
ജിദ്ദ: മക്കയിലെ ഹറം ക്രെയിന്‍ അപകടത്തിന്റെ വിചാരണ വാദം കേള്‍ക്കുന്നത് കോടതി വീണ്ടും മാറ്റിവച്ചു. കഴിഞ്ഞ ദിവസം നടന്ന വിചാരണവേളയില്‍ കുറ്റാരോപിതയുടെ ഭാഗത്ത് നിന്നും മൂന്നുപേരും ടെക്നിക്കല്‍ കമ്മിറ്റി ജഡ്ജിയും ഹാജരായിരുന്നു. എന്നാല്‍ കഴിഞ്ഞ വിചാരണ വേളകളില്‍ ബന്ധപ്പെട്ട കക്ഷികള്‍ നല്കിയ തെളിവുകളും വാദങ്ങളും വിശദമായി പഠന വിധേയമാക്കുന്നതിനും മാറ്റുമാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചതെന്ന് കോടതി അറിയിച്ചു.
2015ലെ ഹജ്ജ് വേളയിലുണ്ടായ ദുരന്തത്തില്‍ 110 തീര്‍ഥാടകര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 13ഓളം പേരാണ് വിചാരണ നേരിടുന്നത്. കഴിഞ്ഞ വിചാരണ വേളകളില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് 15ഓളം പേജുകളില്‍ എഴുതി നല്കിയ മറുപടിയില്‍ കൂടുതല്‍ പഠനം ആവശ്യമുണ്ടെന്ന് ജഡ്ജി ശൈഖ് അബ്ദുല്‍ അസീസ് അല്തുവൈറാണ് അഭിപ്രായപ്പെട്ടത്. ഇതെ തുടര്‍ന്ന് വിചാരണ വാദം കേള്‍്ക്കുന്നത് കോടതി മാറ്റിവക്കുകയായിരുന്നു. ദുരന്തത്തിനോ അതുമായി ബന്ധപ്പെട്ട മറ്റു നാശനഷ്ടങ്ങള്‍ എന്നിവയക്കോ കമ്പനിയോ ഉദ്യോഗസ്ഥരോ ഉത്തരവാദികളെല്ലാണ് കമ്പനി വാദിച്ചിത്. എന്നാല്‍ ഇതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."