കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനവും യാത്രയയപ്പും
മുക്കം: വിദ്യാഭ്യാസം മൂല്യങ്ങളുടെ വീണ്ടെടുപ്പിന് എന്ന പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യുണിയന്‍ ( കെ.എസ്.ടി.യു ) മുക്കം ഉപജില്ലാ സമ്മേളനവും സര്‍വിസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.യു. അംഗങ്ങളായ അധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടത്തി. മുക്കം മുസ്‌ലിം ഓര്‍ഫനേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് അംഗം സി.കെ ഖാസിം ഉപഹാര സമര്‍പ്പണം നടത്തി . ജില്ലാ പ്രസിഡന്റ് കെ.എം.എ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം പി. ടി. എം ഷറഫുന്നീസ, മുന്‍ എ. ഇ. ഒ അബ്ദുല്‍ ഗഫൂര്‍, കെ.അബ്ദുല്‍ അസീസ് , കെ.പി ജാബിര്‍, ഹാരിസ് കാരമൂല എന്നിവര്‍ സംസാരിച്ചു.
സര്‍വിസില്‍ നിന്നും വിരമിക്കുന്ന കെ.എസ്.ടി.യു സംസ്ഥാന സമിതി അംഗം എ.പി മുരളീധരന്‍, കെ. മുഹമ്മദ്, കെ.ഉസ്മാന്‍, പി .പി അബ്ദുല്‍ ജബ്ബാര്‍, പി.പി മൈമൂന, എം.സുലൈഖ എന്നിവര്‍ക്കും അധ്യാപക അവാര്‍ഡ് ജേതാക്കളായ യു.നസീബ് , ടി.പി അബൂബക്കര്‍ എന്നിവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി. പുതിയ ഭാരവാഹികളായി പുതുക്കുടി അബൂബക്കര്‍ ( പ്രസി.) കെ.പി ജാബിര്‍ (സെക്രട്ടറി) ഹാരിസ് കാരമൂല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."