ശ്രദ്ധേയമായി അപൂര്‍വ ഇനം കിഴങ്ങുകളുടെ പ്രദര്‍ശനം
മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാടിയുടെ ഭാഗമായി നടത്തിയ കിഴങ്ങുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പണ്ട് സുലഭമായി നാട്ടില്‍ കണ്ട് വരുന്നതും ഇന്ന് അപൂര്‍വമായി കൊണ്ടിരിക്കുകയും ചെയ്യുന്ന കിഴങ്ങുകളും അവയുടെ വിത്തുകളും സംരക്ഷിച്ച് പരിപാലിക്കുക എന്ന ഉദ്ദേശത്തോടെയാണ് കിഴങ്ങുകള്‍ പ്രദര്‍ശിപ്പിച്ചത്.
അപൂര്‍വ ഇനങ്ങളായ ഗന്ധകശാല കാച്ചില്‍, അരി കിഴങ്ങ്, ആഫ്രിക്കന്‍ കാച്ചില്‍, കവലകുത്തി, അടതാപ്പ്, മുക്കിഴങ്ങ്, കുടവാഴചെമ്പ്, വെള്ളത്തില്‍ വളരുന്ന കുള ചേമ്പ്, ഏറ്റവും വലിപ്പം കൂടിയ ക്വിന്റല്‍ കാച്ചില്‍, എറ്റവും ചെറിയ ഉരുളന്‍ കാച്ചില്‍ തുടങ്ങിയ 50 ഓളം ഇനം കിഴങ്ങുകളാണ് പാരമ്പര്യ കര്‍ഷകന്‍ കൂടിയായ ഒരപ്പ് പള്ളിക്കമാലില്‍ പി.ജെ മാനുവല്‍ നട്ട് വളര്‍ത്തി പരിപാലിച്ച് സംരക്ഷിച്ച് വരുന്നത്. ഈ കിഴങ്ങുകളെ കണ്ടറിയാനും ഇവയെ കുറിച്ച് പഠിക്കാനുമായി നിരവധി പേരാണ് ഗ്രാമപഞ്ചാത്ത് ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കൂടിയായ മാനുവലിന്റ് വീട്ടില്‍ എത്തുന്നത്.
ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യം ഇന്നും നിലനിര്‍ത്തുന്നത് ഇത്തരം കിഴങ്ങുകള്‍ കഴിക്കുന്നത് കൊണ്ടാണെന്ന് പഠനങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. കിഴങ്ങ് വിത്തുകള്‍ വാങ്ങുന്നതിനായി ജില്ലക്ക് പുറത്ത് നിന്നും ആളുകള്‍ ഇവിടെ എത്താറുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള വിത്ത് കൈമാറ്റത്തിന്റയും ഭഷ്യമേളയുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി. ഉഷാ വിജയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്, ആമിന അവറാന്‍, എച്ച്.ബി പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."