HOME
DETAILS

ആസ്തി നിര്‍ണയത്തിനൊരുങ്ങി മുട്ടില്‍ പഞ്ചായത്ത്

  
backup
January 14 2017 | 04:01 AM

%e0%b4%86%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d

 

മുട്ടില്‍: സംസ്ഥാനത്താദ്യമായി പൊതുജന സഹകരണത്തോടെ പഞ്ചായത്തിന്റെ ആസ്തി നിര്‍ണയത്തിനൊരുങ്ങി മുട്ടില്‍ പഞ്ചായത്ത്. പൊതു ആസ്തികള്‍ നഷ്ടപ്പെടാതെയും നഷ്ടപ്പെട്ടത് തിരിച്ചെടുത്തും ഭാവി തലമുറക്കായി സംരക്ഷിച്ച് കൈമാറുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
അയല്‍സഭ, വാര്‍ഡ് വികസന സമിതി, ഗ്രാമസഭ മുന്‍ പ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍ സന്നദ്ധ സംഘടനകള്‍ എന്നിവരുടെ അറിവും കഴിവും പ്രയോജനപ്പെടുത്തിയാണ് വിവര ശേഖരണം നടക്കുക. നിലവില്‍ പഞ്ചായത്തിലെ റോഡുകള്‍, നടപ്പാത, നടവഴി, പാലം, പൊതു കിണറുകള്‍, കുഴല്‍ക്കിണറുകള്‍, കുടിവെള്ള പദ്ധതികള്‍, പൊതു സ്ഥലങ്ങള്‍, പുറമ്പോക്കുകള്‍, ശ്മശാനങ്ങള്‍ എന്നിവയെ സംബന്ധിച്ച കൃത്യമായ രജിസ്റ്ററോ ഡിജിറ്റല്‍ രേഖകളോ ഇല്ല.
ഇതു കാരണം പല പഞ്ചായത്ത് ആസ്തികളും നഷ്ടപ്പെടുകയും വ്യക്തികള്‍ കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇത്തരം കേസുകളില്‍ കോടതി വ്യവഹാരത്തിന് പണം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആസ്തി നിര്‍ണം നടത്തുന്നത്. ഇതിന്റെ ഭാഗമായി സര്‍വേ നടത്തി വാര്‍ഡുതലത്തില്‍ ലഭ്യമായത് ക്രോഡീകരിച്ച് ഈമാസം 29നകം ഗ്രാമസഭയുടെ അംഗീകാരം നേടണം.
തുടര്‍ന്ന് ഗ്രാമസഭയുടെ റിപ്പോര്‍ട്ട് നിലവിലെ ആസ്തി രജിസ്റ്ററുമായി ഒത്തുനോക്കി അപാകതകള്‍ കണ്ടെത്തി ഭരണ സമിതിയുടെ അംഗീകരാത്തോടെ ഗസറ്റ് നോട്ടിഫിക്കേഷന്‍ ചെയ്യും.
ഇതു സംബന്ധിച്ചുള്ള പരാതികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കുകയും അന്തിമ രൂപം നല്‍കി നോട്ടിഫൈ ചെയ്ത് രജിസ്റ്റര്‍ ആധുനിക രീതിയിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കൂടാതെ ആസ്തി സംരക്ഷണത്തിന് നടപടിയെടുക്കുകയും എല്ലാ ആറു മാസത്തിലും അയല്‍ സഭ ആസ്തികളുടെ അവസ്ഥ പരിശോധിക്കുകയും ചെയ്യും.
പൊതുജന സഹകരണത്തോടെ മാലിന്യ സംസ്‌കരണത്തിനും പഞ്ചായത്ത് പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. വീടുകളിലെ മാലിന്യം ഒരു നിശ്ചിത ദിവസം എല്ലാവരില്‍ നിന്നും ഗ്രീന്‍ വളണ്ടിയര്‍മാരെ ഉപയോഗിച്ച ശേഖരിച്ച് ടെന്‍ഡര്‍ സ്വീകരിച്ച ഏജന്‍സിക്ക് കൈമാറുന്നതാണ് പദ്ധതി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  a day ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  a day ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  a day ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  a day ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  a day ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a day ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  a day ago