ജിഷ്ണുവിന്റെ മരണം: കര്‍മസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
നാദാപുരം: പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദിയായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഇന്നലെ വൈകിട്ട് വളയം ടൗണില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ നാദാപുരം എം.എല്‍.എ ഇ.കെ വിജയന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി അധ്യക്ഷയായി.
കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. എ. സജീവന്, പി.കെ ശങ്കരന്, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍ കുമാര്‍, മുസ്ലിം ലീഗ് നേതാക്കളായ അഹമ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, സി.പി.എം ലോക്കല്‍ സെക്രട്ടറി എം. ദിവാകരന്, സി.പി.ഐ മണ്ഡലം പ്രസിഡന്റ് വി.പി ശശീധരന്, എം.ടി ബാലന്, ബി.ജെ.പി മേഖലാ സെക്രട്ടറി എം.പി രാജന് സംസാരിച്ചു. കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ പി.പി ചാത്തു സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."