നോട്ട് പിന്‍വലിക്കല്‍: നാണം കെടുത്തിയെന്ന് ആര്.ബി.ഐ ജീവനക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് നാണക്കേടുണ്ടാക്കിയെന്ന് ആര്.ബി.ഐ ജീവനക്കാര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് നല്കിയ കത്തിലാണ് നോട്ട് പിന്‍വലിക്കല്‍ ആര്.ബി.ഐയുടെ പ്രതിഛായയേയും വിശ്വാസ്യതയെയും ബാധിച്ചെന്ന് പറഞ്ഞത്.
നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള നടപടികള്‍ കൈകാര്യം ചെയ്യുന്നതില്‍ പിടിപ്പുകേണ്ടുണ്ടായി. ഇതിനെത്തുടര്‍ന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ നിയമിച്ചതാണ് ബാങ്കിന്റെ പ്രതിഛായ തകരാന്‍ ഇടയായതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.
വിവേകപൂര്‍ണമായ തീരുമാനം കൊണ്ടും നിസ്വാര്‍ത്ഥമായ സേവനം കൊണ്ടും ആര്.ബി.ഐ കാലങ്ങളായി നേടിയെടുത്ത വിശ്വാസ്യതയും പ്രതിഛായയുമാണ് ഇതോടെ നഷ്ടമായത്. ഇതില്‍ ദു:ഖമുണ്ടെന്നും വിഷയത്തില്‍ ആര്.ബി.ഐ ഗവര്‍ണര്‍ ഇടപെടണമെന്നും ജീവനക്കാര്‍ പറയുന്നു.
1935 മുതല്‍ നോട്ട് അച്ചടിക്കുന്നതും തീരുമാനമെടുക്കുന്നതും ആര്.ബി.ഐ ആണ്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും തങ്ങള്‍ സഹിക്കുന്ന അപമാനം നീക്കണമെന്നും ജീവനക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."