സഊദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍
റിയാദ്: സഊദിയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി തങ്ങുന്ന ആളുകള്‍ക്ക് മൂന്നു മാസത്തിനുളളില്‍ ഇളവ് ഉപയോഗപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിക്കാനാകും.
രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഹജ് ഉംറ തീര്‍ത്ഥാടകരടക്കം എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. എന്നാല്‍ എന്നാല്‍ നിയമവിരുദ്ധ പിഴകള്‍ക്കും ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ സാധാരണ ചെയ്യുന്നതു പോലെ വിരലടയാളം എടുത്ത് രാജ്യത്തേക്ക് വീണ്ടും തിരിച്ചുവരുന്നതിനുള്ള വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പില്‍ സ്വീകരിക്കില്ലെന്നാണ് വിവരം.
ഇത് അനധികൃത താമസക്കാര്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും. യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി, ലേബര്‍ ഓഫീസ് മുഖേന രേഖകള്‍ പൂര്‍ത്തീകരിച്ച് പാസ്‌പോര്‍ട്ട് ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്. ജനുവരി 15 മുതല്‍ ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."