കുട്ടമത്ത് ഹയര്‍സെക്കന്‍ഡറി ശതാബ്ദി സമാപനം 17ന്
ചെറുവത്തൂര്‍: കുട്ടമത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ശതാബ്ദി ആഘോഷം സമാപനം 17നു നടക്കും. വൈകീട്ട് നാലിനു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനാകും. പി കരുണാകരന്‍ എം.പി സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനവും എ.ജി.സി ബഷീര്‍ പെണ്‍കുട്ടികളുടെ വിശ്രമമുറി ഉദ്ഘാടനവും നിര്‍വഹിക്കും. ഹയര്‍ സെക്കന്‍ഡറി ഡയരക്ടര്‍ ഡോ.എം.എസ് ജയ സോവനീര്‍ പ്രകാശനം നിര്‍വഹിക്കും. പൂര്‍വാധ്യാപകരുടെ ഉപഹാരം പരീക്ഷാ ജോയിന്റ് ഡയരക്ടര്‍ സി രാഘവന്‍ ഏറ്റുവാങ്ങും. സ്വാഗതഗാനം രചിച്ച പി.വി വിനോദ് കുമാര്‍, സോവനീര്‍ കവര്‍ രൂപകല്‍പന ചെയ്ത എം.പി തോമസ് മാസ്റ്റര്‍ എന്നിവരെ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി ആദരിക്കും. വൈകീട്ട് നാലു മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ മാധവന്‍ മണിയറ, ടി നാരായണന്‍. സൂര്യനാരായണ കുഞ്ചുരായര്‍, പി.വി ദേവരാജന്‍, എം രാജന്‍ , സി.എം ശ്യാമള, യു സുകുമാരന്‍, രമേശന്‍ കാര്‍ക്കോട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."