കുടിവെള്ളക്ഷാമത്തിനു പരിഹാരം
ബദിയടുക്ക: കുടിവെള്ളക്ഷാമത്തിനു പരിഹാരമായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ രംഗത്തിറങ്ങി. മജീര്പള്ളക്കട്ടയിലെ വെള്ളക്കെട്ട് ശുചീകരിക്കാനാണു ജനപങ്കാളിത്തത്തോടെ ശ്രമമുണ്ടായത്.
ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ടാണ് മജീര്പള്ളക്കട്ടയിലെ അന്യം നിന്നിരുന്ന വെള്ളകെട്ട് ശുചീകരിച്ച് ജല ലഭ്യത ഉറപ്പ് വരുത്താന്‍ നേതൃത്വം വഹിച്ചത്. കാലവര്‍ഷം കുറയുകയും തുലാവര്‍ഷം കൈയൊഴിയുകയും ചെയ്തതോടെ ഇത്തവണ കുടിവെള്ളത്തിനു നേരത്തെ ക്ഷാമം അനുഭവപ്പെട്ടുവരികയാണ്. കുളങ്ങളും കിണറുകളും നന്നാക്കി ജലലഭ്യത ഉറപ്പു വരുത്തുന്നതിനു പകരം പലരും കുഴല്‍ കിണറുകളുടെ പിറകെ പോവുകയാണ്. ഭൂഗര്‍ഭ ജല നിരപ്പു താഴ്ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഒരു കൂട്ടം പ്രദേശവാസികളുടെ കൂട്ടായ്മയില്‍ പരമ്പരാഗതമായി കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചു വന്നിരുന്നതും പിന്നീട് ഉപയോഗശൂന്യവുമായ വെള്ളക്കെട്ട് ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചീകരിച്ചത്.
ബദിയഡുക്ക പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മജിര്പ്പള്ളയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളം എന്ന വെള്ളക്കെട്ടില്‍ നിന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും യഥേഷ്ടം ജലം ലഭിച്ചിരുന്നു.
പരിസര പ്രദേശങ്ങളില്‍ ജല ലഭ്യത കുറവായതോടെയാണ് തദ്ദേശവാസികള്‍ക്ക് ജല ലഭ്യത ഉറപ്പക്കാന്‍ പുതിയ ആശയവുമായി രംഗത്തുവന്നത്. ഇതോടെ വെള്ളക്കെട്ടില്‍ ജലം നിറയാന്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."