മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജിനെതിരേ നടപടി വന്നേക്കും
കോട്ടയം: മറ്റക്കരയിലെ ടോംസ് എന്‍ജിനീയറിങ് കോളജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന് സാങ്കേതിക സര്‍വകലാശാല.
കോളജിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് പരിശോധന നടത്തിയ സാങ്കേതിക സര്‍വകലാശാല രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്കി. കോളജില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ല. മാനേജ്മെന്റിനെതിരെ വ്യാപക പരാതികള്‍ വിദ്യാര്‍ഥികളില്‍നിന്നു ലഭിച്ചു.
അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിനു കൈമാറും.
കോളജില്‍ വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് റിസപ്ഷനിസ്റ്റ് ജോലി ചെയ്യിപ്പിച്ചതായി വയനാട് സ്വദേശികളായ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നല്‍കിയിരുന്നു.
രാവിലെ എട്ടു മുതലാണ് വിദ്യാര്‍ഥിനികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഈ സമയങ്ങളില്‍ കോളജ് ചെയര്മാന് കുടിവെള്ളം, ഭക്ഷണം ഉള്‍പെടെ എത്തിച്ചു നല്‍കണം.
സാമ്പാറിന് ഉപ്പില്ലെന്ന് പറഞ്ഞ് റിസപ്ഷന് ജോലി ചെയ്തിരുന്ന വിദ്യാര്‍ഥിനിയുടെ ദേഹത്തേക്ക് സാമ്പാര്‍ ഒഴിക്കുകയും തറയില്‍ വീണ കറി തുടപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
നിരവധി മാനസിക, ശാരീരിക പീഠനങ്ങള്‍ ആണ്‍കുട്ടികള്‍ക്കും ഏല്‍ക്കേണ്ടിവന്നതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."