HOME
DETAILS

കോണ്‍ഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

  
backup
May 25 2016 | 21:05 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%99

കോട്ടയം: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. ജിഷയുടെ അമ്മ രാജേശ്വരി ഉന്നത നേതാവിന്റെ വീട്ടില്‍ 20 വര്‍ഷക്കാലമായി ജോലി ചെയ്തിരുന്നുവന്നും ഇദ്ദേഹത്തിന്റെ  മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ നേതാവിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചതായും നിവേദനത്തില്‍ പറയുന്നു. എന്നാല്‍ സ്വത്തില്‍ പങ്കാളിത്തം കിട്ടില്ലെന്ന് വ്യക്തമായതോടെ പിതൃത്വം തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് ജിഷ കോണ്‍ഗ്രസ് നേതാവിനോട് ഭീഷണിയും മുഴക്കി.

ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കുറുപ്പുംപടിയിലെ വാടക വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന് പങ്കുണ്ടെന്ന ആക്ഷേപമുണ്ട്. ഉന്നത കോണ്‍ഗ്രസ് നേതാവ് താല്‍പര്യമെടുത്ത് നിയമിച്ച എസ്.ഐയും സി.ഐയും ഉള്‍പ്പെട്ട പൊലിസ് സംഘം പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെ തന്നെ എല്ലാ തെളിവുകളും നശിപ്പിക്കാന്‍  കൂട്ടുനിന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും പൊലിസ് എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ കേസ് അന്വേഷണത്തിന്റെ ചുമത ഏല്‍പ്പിക്കണമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  24 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago