'സൈനിക വാഹനങ്ങള്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് കറങ്ങാന്‍, അത്യാവശ്യം വന്നാല്‍ പോലും തങ്ങള്‍ക്കു ലഭിക്കില്ല; മറ്റൊരു സൈനികന്‍ കൂടി രംഗത്ത്
ന്യൂഡല്‍ഹി: പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെ പറയാന്‍ പാടില്ലെന്ന സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്‍ദേശം വകവയ്ക്കാതെ മറ്റൊരു സൈനികന്‍ കൂടി വെളിപ്പെടുത്തലുമായി രംഗത്ത്. തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ വിവരിച്ച് ഫെയ്‌സ്ബുക്കില്‍ ജവാന്‍ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ക്ക് മുന്നറിയിപ്പുമായി മേലുദ്യോഗസ്ഥര്‍ മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു.
സൈന്യത്തില്‍ 'തോഴന്‍' സംവിധാനം ഉണ്ടെന്ന തരത്തിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തോഴന്മാരായി പോവേണ്ടി വരുന്നുവെന്നാണ് പ്രധാന ആരോപണം. ''ഉദ്യോഗസ്ഥരുടെ നായ്ക്കളായി വര്‍ത്തിക്കാന്‍ കുറേ പേരുണ്ട്''- ജമ്മു കശ്മീരിലെ 408 ഫീല്‍ഡ് ഹോസ്പിറ്റല്‍ ബറ്റാലിക്കില്‍ പെട്ട ജവാന്‍ വീഡിയോയില്‍ പറയുന്നു.
ജിപ്‌സി പോലുള്ള എല്ലാ സൈനിക വാഹനങ്ങളും ഉദ്യോഗസ്ഥരുടെ കുടുംബത്തിനു ചുറ്റാന്‍ വേണ്ടി ഉപയോഗിക്കുകയാണ്, അതു ജവാന്മാര്‍ക്കില്ല. ബ്യൂട്ടി പാര്‍ലറിലേക്കു പോകുന്നവര്‍ക്കാണ് ഔദ്യോഗിക കാറുകള്‍ നല്‍കുന്നത്. പക്ഷെ, ഒരു ജവാന് അത്യാവശ്യം വന്നാലോ പെട്ടെന്നു വീട്ടിലേക്കു പോകേണ്ടി വന്നാലോ കാര്‍ അനുവദിക്കില്ലെന്നും ജവാന്‍ പറയുന്നു.
കഴിഞ്ഞദിവസം മറ്റൊരു ജവാനും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. വസ്ത്രങ്ങള്‍ അലക്കാനും ബൂട്ട് പോളിഷ് ചെയ്യാനും നായ്ക്കളായി കൂടെ നടക്കാനും ഉദ്യോഗസ്ഥര്‍ തങ്ങളെ ഉപയോഗിക്കുന്നുവെന്നായിരുന്നു ആരോപണം.
ബി.എസ്.എഫ് ജവാനായ തേജ് ബഹദൂര്‍ യാദവാണ് സൈനികര്‍ക്കിടയിലെ കടുത്ത ദുരിതം പറഞ്ഞ് ആദ്യം വീഡിയോ പുറത്തുവിട്ടത്. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത നാലു വീഡിയോകളില്‍ തങ്ങള്‍ക്കു ലഭിക്കുന്ന മോശം ഭക്ഷണത്തെപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വീഡിയോ ലക്ഷക്കണക്കിനു പേര്‍ ഷെയര്‍ ചെയ്തതോടെ വലിയ വിവാദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."