HOME
DETAILS

ഇന്ത്യയെ അപമാനിച്ച് ആമസോണ്‍ വീണ്ടും രംഗത്ത്: ചെരുപ്പില്‍ ഗാന്ധിജിയുടെ ചിത്രം

  
backup
January 14 2017 | 18:01 PM

amazon-india-skkr

ന്യൂഡല്‍ഹി: ഇന്ത്യയെ തുടര്‍ച്ചയായി അപമാനിച്ച് ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍ രംഗത്ത്.

ഇന്ത്യന്‍ ദേശീയപതാകയുടെ നിറത്തിലുള്ള ചവിട്ടികള്‍ വിറ്റ നടപടി വിവാദമായതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പും ഓണ്‍ലൈനില്‍ ലിസ്റ്റ് ചെയ്താണ് വ്യാപാര ഭീമനായ ആമസോണ്‍ രംഗത്ത് വന്നത്.

ഗാന്ധിജിയുടെ ചത്രമുള്ള സ്ലിപ്പറുകളാണ് ആമസോണിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്‌സ് എന്ന പേരിലുള്ള ഇവയക്ക് 16.99 ഡോളറാണ് വില.

കഫേപ്രസ് എന്ന കമ്പനിയാണ് ചെരുപ്പ് സൈറ്റില്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപര കമ്പനിയും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനദാതാവുമാണ് ആമസോണ്‍.കോം. വാഷിംഗ്ടണിലെ സിയാറ്റിലാണ് കമ്പനിയുടെ ആസ്ഥാനം.

നേരത്തെ ദേശീയ പതാകയുടെ നിറമുള്ള ചവുട്ടിയുടെ വില്‍പന ആമസോണ്‍ നിര്‍ത്തിവച്ചിരുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവച്ചത്.

ആമസോണ്‍ മാപ്പുപറയണമെന്നും ദേശീയപതാകയെ അധിക്ഷേപിക്കുന്ന ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു.

ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്കാര്‍ക്കും ഇന്ത്യ വിസ നല്‍കില്ലെന്നും മുന്‍പ് അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആമസോണുമായി ബന്ധപ്പെടാനും വിദേശകാര്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ഇന്ത്യന്‍ നിയമങ്ങളെ മാനിക്കുന്നുവെന്നും വിവാദമായ ഉല്‍പ്പനം നേരിട്ടല്ല മറ്റൊരു കമ്പനിയാണ് തങ്ങളുടെ സൈറ്റ് വഴി വില്‍പ്പന നടത്തുന്നതെന്നും ആമസോണ്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.


ഖേദപ്രകടനം നടത്തി രണ്ട് ദിവസം മാത്രം പിന്നിടുമ്പോഴാണ് ഗാന്ധിജിയെ അപമാനിച്ചുള്ള ചെരുപ്പ് ആമസോണ്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago