അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്ലനടപ്പ്
ബുദാപെസ്റ്റ്: സെര്‍ബിയന്‍ അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ ചവിട്ടിവീഴ്ത്തി ദൃശ്യമെടുത്ത ഹംഗേറിയന്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ മോശം പെരുമാറ്റത്തിന് മൂന്നു വര്‍ഷത്തെ നല്ലനടപ്പിനു ശിക്ഷിച്ചു.
ഹംഗറിയിലെ ചാനലായ എന്‍1 ടി.വിയുടെ വിഡിയോഗ്രാഫര്‍ക്കാണ് ശിക്ഷ. പ്രൊബേഷന്‍ ലഭിക്കാന്‍ വേണ്ടി നല്ല ദൃശ്യം ചിത്രീകരിക്കാനാണ് പെട്ര ലാസ്ലോ അഭയാര്‍ഥികളെ ചവിട്ടിവീഴിത്തി അവര്‍ വീഴുന്ന രംഗം ചിത്രീകരിച്ചത്. മറ്റു മാധ്യമ പ്രവര്‍ത്തകരുടെ കാമറകളില്‍ ഈ ദൃശ്യം പതിഞ്ഞതാണ് വിനയായത്.
പെട്ര ലാസ്ലോയെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി വിസ്തരിച്ചത്. 2015 സെപ്റ്റംബറിലായിരുന്നു സംഭവം നടന്നത്. പൊലിസിനെ ഭയന്നോടുന്ന അഭയാര്‍ഥികളെ പെട്ര വലതുകാല്‍ വച്ച് തള്ളിവീഴ്ത്തുകയായിരുന്നു. ചവിട്ടിവീഴ്ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നു.
വിഡിയോ കോടതി പരിശോധിച്ചു. പിന്നീട് ഹംഗറി സര്‍ക്കാര്‍ ഇവര്‍ക്കെതിരേ കോടതിയെ സമീപിച്ചു. പെട്രയെ മാധ്യമസ്ഥാപനം ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ചെയ്തതെന്ന പെട്രയുടെ വാദം കോടതി തള്ളി. അഭയാര്‍ഥി വിരോധമല്ല, പെട്ടെന്നുള്ള തോന്നലില്‍ ചെയ്തുപോയതായിരുന്നു ഇതെന്നും അവര്‍ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അഭയാര്‍ഥികളോടുള്ള മനോഭാവമാണ് പെട്രയുടെ ചെയ്തികളിലൂടെ തെളിഞ്ഞതെന്ന് കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."